എനിക്കും നിനക്കുമിടയിലുള്ള അകലത്തെ
ഒരു പാലം ഒഴിച്ചു വച്ച്
നീ അകന്നകന്നു പോകുന്നു..
ഇതൊരു ഫിക്ഷനാണ്,
ഇങ്ങനെയൊരു പാലമില്ല ശരിക്കും..
ഉണ്ടായിരുന്നത് ഒരു കടലായിരുന്നു...
ശാന്തതയും, പ്രക്ഷുബ്ധവും,
വേലിയേറ്റവും വേലിയിറക്കവും
വികാരപ്പെയ്ത്തും ,
എല്ലാം കോര്‍ത്തിണക്കിയ കടല്‍..
ദിനരാത്രങ്ങള്‍ നമ്മളതിലലിഞ്ഞു..
സ്വപ്ങ്ങള്‍ കൊണ്ട് തീര്‍ത്ത
വഞ്ചികള്‍ ജീവിതയാത്രയായി തുഴഞ്ഞു..
ഇന്ന് നീ കടലിനെ വെറും
ഉപ്പുവെള്ളമായും , അതിലെ വികാരത്തെ
നിശ്ചലമെന്നും ചുരുക്കി
ശാന്താതയുടെ മേല്‍ക്കുപ്പായമണിയിച്ച്
ഇല്ലാത്തൊരു പാലം ചൂണ്ടിക്കാട്ടി
ദൂരേക്ക് നടന്നു പോകുന്നു..
ഇല്ല, ഞാന്‍ വരുന്നില്ല ആ പാതയിലൂടെ
ഞാനീ അലയൊലികള്‍ക്കുള്ളില്‍
തന്നെ ജീവിച്ചുകൊണ്ടിരിക്കാം...
മരിച്ചു കൊണ്ടിരിക്കാം..
ഒരു പാലം ഒഴിച്ചു വച്ച്
നീ അകന്നകന്നു പോകുന്നു..
ഇതൊരു ഫിക്ഷനാണ്,
ഇങ്ങനെയൊരു പാലമില്ല ശരിക്കും..
ഉണ്ടായിരുന്നത് ഒരു കടലായിരുന്നു...
ശാന്തതയും, പ്രക്ഷുബ്ധവും,
വേലിയേറ്റവും വേലിയിറക്കവും
വികാരപ്പെയ്ത്തും ,
എല്ലാം കോര്‍ത്തിണക്കിയ കടല്‍..
ദിനരാത്രങ്ങള്‍ നമ്മളതിലലിഞ്ഞു..
സ്വപ്ങ്ങള്‍ കൊണ്ട് തീര്‍ത്ത
വഞ്ചികള്‍ ജീവിതയാത്രയായി തുഴഞ്ഞു..
ഇന്ന് നീ കടലിനെ വെറും
ഉപ്പുവെള്ളമായും , അതിലെ വികാരത്തെ
നിശ്ചലമെന്നും ചുരുക്കി
ശാന്താതയുടെ മേല്‍ക്കുപ്പായമണിയിച്ച്
ഇല്ലാത്തൊരു പാലം ചൂണ്ടിക്കാട്ടി
ദൂരേക്ക് നടന്നു പോകുന്നു..
ഇല്ല, ഞാന്‍ വരുന്നില്ല ആ പാതയിലൂടെ
ഞാനീ അലയൊലികള്‍ക്കുള്ളില്‍
തന്നെ ജീവിച്ചുകൊണ്ടിരിക്കാം...
മരിച്ചു കൊണ്ടിരിക്കാം..
No comments:
Post a Comment