മാസ്മരികമായ പ്രണയം മേഘങ്ങളുടെതാണ്.. അതെപ്പോഴും ഓരോ തലങ്ങൾ കൊണ്ട് വിസ്മയിപ്പിക്കും .. തൊട്ടടുത്ത് നില്ക്കുന്ന മേഘങ്ങളുടെ പ്രണയ സാക്ഷാത്ക്കാരത്തിനു വേണ്ടി ആകാശം തെളിഞ്ഞു നില്ക്കും, ഒരു നല്ല ചായഗ്രാഹകന്റെ വേഷത്തിൽ സൂര്യൻ തന്റെ കരവിരുത് പ്രകടിപ്പിക്കുമ്പോ മേഘങ്ങളുടെ പ്രണയത്തിനു ഭൂമിയിൽ ഒരായിരം സാക്ഷികളുണ്ടാകും ... വികാരം അതിന്റെ ഉയര്ന്ന തലത്തിലെത്തുമ്പോൾ അവര്ക്ക് മാത്രമായി ആകാശം തെളിഞ്ഞ വേഷത്തിൽ നിന്ന് പിൻവാങ്ങും , സൂര്യനും അവര്ക്കായി അരങ്ങൊഴിയും, പ്രണയകുളിര്മ മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങും ...
No comments:
Post a Comment