നമുക്ക് മുന്നോട്ട് പോകാന്‍ വേണ്ടത് വെളിച്ചമാണ്.. അത് വെളിച്ചം വാരി വിതറുന്ന ഡെക്കറേഷന്‍ ലൈറ്റുകളോ ട്യൂബ്ലൈറ്റുകളോ തരുന്ന വെളിച്ചമല്ല.. ഒരു മെഴുകുതിരി വെട്ടമോ കുറച്ചൂടെ സ്പെസിഫിക് ആയി പറഞ്ഞാല്‍ മിന്നാമിനുങ്ങിന്‍റെ ഇത്തിരി വെട്ടം തന്നെ ധാരാളം.. വെളിച്ചത്തിന്‍റെ വ്യാപ്തിയല്ല അത് തരുന്ന പ്രതീക്ഷ , അതാണ് ഇരുട്ടിലും മുന്നോട്ടെക്ക് നയിക്കുന്നത്... നഷ്ടങ്ങള്‍ ഇരുട്ടായി കട്ടിയില്‍ പുതപ്പായി നമ്മുടെ മേല്‍ പതിയുമ്പോള്‍ ചിലര്‍ ജീവിതത്തിന്‍റെ രോഗക്കിടക്കിയില്‍ എന്നന്നേക്കുമായി കിടക്കുന്നു.. ആ കിടത്തത്തില്‍ ഒന്ന് അനങ്ങിയാല്‍ എല്ലാം തീര്‍ന്നേക്കാം എന്ന് കരുതി ചിലര്‍ അനങ്ങാതെ ഓരോ ദിവസങ്ങളും തള്ളിത്തീര്‍ക്കുന്നു.. ചിലര്‍ ഈ നഷ്ടത്തിന്‍റെ ഇരുട്ടിലും ദൂരെ മങ്ങിക്കാണുന്ന വെളിച്ചത്തിലേക്ക് എത്തിപ്പെടാന്‍ നോക്കുന്നു . അതാണ് ജീവിതം.. എന്തൊക്കെയോ എത്തിപ്പിടിക്കാനുള്ള പരക്കംപാച്ചില്‍.. ദൈവങ്ങള്‍ ഇപ്പോഴും എപ്പോഴും അമ്പലങ്ങളിലും ദേവാലയങ്ങളിലും സുഖമായി വസിക്കും ആര്‍ക്കെന്തു സംഭവിച്ചാലും... ഇനിയും എത്രകാലം കഴിഞ്ഞാലും അവര്‍ അവിടെ തന്നെയുണ്ടാകും..
No comments:
Post a Comment