കുറെ യാത്രകള്‍ ഓരോ കൈവഴികളായി തിരിഞ്ഞ് ഒന്നിച്ചു ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെയാണ് ജീവിതം... അതില്‍ സന്തോഷമുണ്ട് , അതിനു പൂരകമായി കണ്ണീരുമുണ്ട്.. ഭാവിയുടെ അനിശ്ചിതത്വത്തേക്കാള്‍ എനിക്കിഷ്ടം വര്‍ത്തമാനത്തിലും ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന ഭൂതകാലത്തിന്‍റെ വസന്തത്തിലുമാണ്.. ഇന്നലെകളില്‍ നിന്ന് ഇന്നിലേക്കുള്ള മനസ്സിന്‍റെ പറിച്ചു നടലും അതിലേക്കുള്ള ലയിച്ചു ചേരലുമാണ് ഏറ്റവും കടുപ്പം...ബാന്ഗ്ലൂരില്‍ ആയിരുന്നപ്പോ ഇത് വരെ സംസാരിക്കാതിരുന്ന ആളോട് കൂടി അറ്റാച്ച്മെന്റ് തോന്നിയിരുന്നു.. അതുകൊണ്ട് തന്നെ അവിടെ നിന്നുള്ള മാറ്റം മനസ്സിനെ നീണ്ട ചുഴിയിലെക്ക് തള്ളിയിടുമെന്നു തോന്നിപ്പിച്ചെങ്കിലും ഒരേ പോലെ ചിന്തിക്കുന്ന സൗഹൃദത്തിന്‍റെ ഊഷ്മളത വീണ്ടും സഹായത്തിനെത്തി.. പുതിയ സ്ഥലവും , ചുറ്റുപാടും , ആള്‍ക്കാരും അതു സൃഷ്ടിക്കുന്ന ഊര്‍ജവും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ചലനാത്മകമായ അന്തരീക്ഷം ഉണ്ടാക്കി തന്നു.. പക്ഷെ ആസ്വദിക്കുന്ന ഓരോ നിമിഷവും തരുന്ന മനസ്സിന്‍റെ സന്തോഷാവസ്ഥ അതു പോലെ തന്നെ പറയാതെ പറഞ്ഞു പോകുന്ന വിഷമത്തിന്റെ ഭൂതാവസ്ഥയുണ്ട്, അതു നാളെ തിരിച്ചെടുക്കാന്‍ പറ്റാത്ത പ്രപഞ്ചസത്യത്തിന്‍റെ തിരിച്ചറിവിന്‍റെ നനവായിരിക്കണം.. ഇന്നലെകളെ കൂട്ടുപിടിച്ച്, ഓര്‍മകളെ പൊടി പിടിക്കാത്ത കൂട്ടിലടച്ച് മഴയിലും വെയിലിലും നെഞ്ചോടുചേര്‍ത്ത് ഇടയ്ക്കിടെ മാറുന്ന മനസ്സിന്‍റെ തുലനാവസ്ഥയില്‍ ഇനിയും യാത്ര തുടരുന്നു.. .
No comments:
Post a Comment