കടല് കടന്നാൽ ഒരു പേരില്ലാ രാജ്യമുണ്ടെന്നാ കേട്ടത്..മഴവില്ലുകൾ സംസാരിക്കുന്ന നീയും ഞാനും സ്വപ്നം കണ്ട ഒരിടം.. അവിടെ കടലിനെക്കാൾ ശാന്തമായി സംഗീതം ഒഴുകുന്നുണ്ട് പോലും..നടുക്കടലിൽ നിന്നാണ് അവിചാരിതമായി ഉപ്പ് വെള്ളം കയറിയതും എല്ലാരേയും പിടിച്ചുലച്ചതും.. ദിശമാറാതെ നിന്റെ തോണി കരയ്ക്കടുത്തു.. ഞാൻ അവിടെ തന്നെയായിരുന്നു.. പുറത്തെ കടലിന്റെ ഇരമ്പത്തേക്കാൾ വലിയ ഇരമ്പമായിരുന്നു ഉള്ളിൽ..പെട്ടെന്നാണ് എന്റെ പായ്ക്കപ്പൽ ചതുരാകൃതിയിലേക്ക് മാറിയത്.. ചുമരുകളിൽ നീ നിറഞ്ഞു.. വാക്കുകളും,വർണ്ണങ്ങളും കൊണ്ട് നീ നിന്നെക്കാൾ യഥാർത്ഥമായ നീയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.. നിഴലുകൾ പരസ്പരം നൃത്തം ചെയ്തു കൊണ്ടിരുന്നു...
No comments:
Post a Comment