എത്ര പെട്ടെന്നാണ് ഞാൻ പോലും അറിയാതെ നീ മാറിപ്പോയത്.. കഥാപാത്രങ്ങളിൽ നിന്ന് ജീവിക്കുന്ന വ്യക്തികളിലേക്ക് എത്തുമ്പോ എല്ലാം മാറിയല്ലോ... കഥാപാത്രങ്ങളോട് നമ്മൾക്ക് എപ്പോഴും ഒരു ഐക്യദാർഢ്യമുണ്ട്..ഞാൻ അവനാണെങ്കിൽ/അവളാണെങ്കിൽ എന്ന ചിന്താധാര..മറിച്ചു ജീവിതത്തിൽ ഞാൻ അവനാകുമ്പോ/അവളാകുമ്പോ ഒരു delete/Backspace ആയി 'അവൻ/അവൾ' മാറുകയും നമ്മൾ വികാരത്തെ തോൽപ്പിക്കുന്ന ശക്തനായ/ശക്തയായ 'ഞാനായി' മാറുന്നു.. സിനിമ കണ്ടു ഒരു കാരണവുമില്ലാതെ കരഞ്ഞു കൊണ്ടിരുന്ന ചെറിയ കുട്ടിയായി മാറിയ അതേ നീ ജീവിതത്തിൽ അതിന്റെ ഏറ്റവും extreme ആയ ഒരു വ്യക്തിയായി രൂപാന്തരം പ്രാപിക്കുന്നു.. അവിടെ വരണ്ടു പോയ കരച്ചിലുകൾ മാത്രമേയുള്ളൂ...നീ ആരെയൊക്കെയോ തോൽപ്പിച്ചു കൊണ്ടിരുകയാണ്..നീ ഇതിൽ ഏകാംഗ കഥാപാത്രമാണ്. ബാക്കി എല്ലാവരും നിശ്ശബ്ദരാണ് .അവൻ ഇപ്പോഴും സ്വപ്നങ്ങൾക്ക് പിറകെയാണ്.. തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ലാത്ത സ്വപ്നങ്ങൾക്ക് പിറകിൽ.. നീ പക്ഷെ കുറെ മുന്നോട്ട് പോയി, എടുത്ത തീരുമാനങ്ങളുടെ യാന്ത്രികതയിൽ നീ ഉറച്ചു നിൽക്കുകയാണ്.. വികാരങ്ങളുടെ സത്യസന്ധത നിന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്..
No comments:
Post a Comment