ഇത് ശരിക്കും നടന്ന കാര്യമാണ്.. എന്‍റെ വീടിനടുത്ത് ഒരു മുസ്ലീം കുടുംബമാണ് താമസിക്കുന്നത്.. നമ്മള്‍ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയും.. അവിടെ എന്തെങ്കിലും ആഘോഷമുണ്ടെങ്കില്‍ അത് എന്റെ വീട്ടിലെ പോലെയാണ്.. അത് പോലെ എന്‍റെ വീട്ടിലെ സന്തോഷത്തില്‍ അവരും പങ്കുചേരും.. അവിടെ രണ്ടു ചെറിയ കുട്ടികളുണ്ട് .. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും രണ്ട് വയസ്സായ ഒരു ആണ്‍കുട്ടിയും..രണ്ട് പേരും എന്റെ വീട്ടില്‍ ഇടയ്ക്കിടെ വരും..ഉപ്പയും ഉമ്മയും കൂടാതെ അവര്‍ക്ക് ഒരു അച്ചനും അമ്മയും ഉണ്ട്.. എന്റെ അച്ഛനെയും അമ്മയെയും അവരും അച്ഛന്‍,അമ്മ എന്നാ വിളിക്കാറ്.. അവരുടെ വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു കഴിക്കും... ഒരു കൊല്ലം മുമ്പാണെന്ന് തോന്നുന്നു അവള്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോ പെട്ടെന്ന് അച്ഛനോടും അമ്മയോടും സംസാരിക്കാതെയായി.. വീട്ടിലേക്ക് വിളിച്ചാ വരില്ല, അച്ഛനും അമ്മയും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരം പറയില്ല.. കാരണമെന്തെന്ന് നമ്മള്‍ക്കും പിടി കിട്ടിയില്ല...രണ്ടു മൂന്നാഴ്ച അങ്ങനെ പോയി.. ഇതിലെന്തോ പന്തികേടുണ്ടെന്നു തോന്നി അവളുടെ ഉപ്പയും ഉമ്മയും അവളോട് കാര്യമന്വേഷിച്ചു നോക്കി.. ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും പിന്നീട് നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ മൂന്നാഴ്ച മുമ്പ് നടന്ന കാര്യം പറഞ്ഞത് . ഒരു ദിവസം ഇന്റര്‍വലിനു കൂട്ടുകാരോടൊപ്പം കളിക്കുമ്പോള്‍ അവള്‍ അച്ഛന്‍റെയും അമ്മയുടെയും കാര്യം പറഞ്ഞു അവരോട് .. അപ്പോള്‍ അവര്‍ അവളോട് " നീ മുസ്ലീമാ,നിനക്ക് അച്ഛനും അമ്മയും ഇല്ല, നീ ഇനി അവരോടു മിണ്ടണ്ട , അവരുടെ അടുത്ത് പോകണ്ട " എന്ന് പറഞ്ഞു.. അതിനു ശേഷമാണ് അച്ഛനോടും അമ്മയോടും മിണ്ടാത്തത് .. നിഷ്കളങ്കമായ കുഞ്ഞു മനസ്സുകളില്‍ ഇത്തരം ദുഷ്‌ചിന്തകള്‍ കടന്നു വരുന്ന കാര്യമോര്‍ത്തപ്പോ എല്ലാര്‍ക്കും ശരിക്കും സങ്കടമായി.. ചെറുപ്രായത്തില്‍ തന്നെ ഇവരില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഇത്തരം ചിന്തകളാണ് വലുതാകുമ്പോ മനസ്സില്‍ ഊട്ടിയുറച്ച് വലിയ വിപത്തായി മാറുന്നത്.. അവളെ പറഞ്ഞു മനസ്സിലാക്കി ഉപ്പയുടെയും ഉമ്മയുടെയും കൂടെ വീട്ടില്‍ വന്നു ഒരു ചായ കുടിച്ചപ്പോ അന്നത്തെ പ്രശ്നം തീര്‍ന്നു... ഇതൊരിക്കലും ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കാനുള്ള പോസ്റ്റായി കാണരുത്..
No comments:
Post a Comment