ഇന്നും ആ കണ്ണുകള്‍ കാണുമ്പോള്‍ വല്ലാത്തൊരു അടുപ്പം തോന്നുന്നു.. കാത്തു കാത്തിരുന്ന നിമിഷങ്ങളില്‍ അറിയാതെയെങ്കിലും നീ തന്നിരുന്ന നോട്ടത്തിന്റെര പിറകിലായിരുന്നു ഞാന്‍ പണിതു വച്ച സ്വര്ഗ്ഗനവും കിരീടവും ചെങ്കോലും.. നിനക്കായി മാറ്റിവച്ച ആറാം ഇന്ദ്രിയത്തില്‍ എന്റെര സ്വപ്നങ്ങള്‍ ഇന്നും തുടിച്ചു കൊണ്ടിരിക്കുന്നു.. പക്ഷെ നിന്റെ സ്ഥായിയായ ആ ഒരു വിഷാദ ഭാവത്തില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല.. കൂട്ടുകാരോട് പരിചയം പുതുക്കാന്‍ വല്ലപ്പോഴും ചിരിക്കുന്നതല്ലാതെ നിന്റെക വിവാഹത്തിനു പോലും കീഴടക്കാനാകാത്ത ആ സങ്കടപ്പെരുമഴയില്‍ ഞാനും അറിയാതെ നനഞ്ഞു പോയിട്ടുണ്ട് .. നിന്റെക മനസ്സിന്റെെ ഉള്ളറകളിലേക്ക് വരാന്‍ എനിക്കൊരിക്കലും ഇനി കഴിയില്ല.. ആദ്യ കടമ്പയായ മൗനത്തെ പോലും മറികടക്കാന്‍ ഞാന്‍ നിസ്സഹായനായി തീര്ന്നു .. ഇനി നിന്നെ കണ്ടുമുട്ടിയാലും രണ്ടോ മൂന്നോ നാള്‍ .. അതും അവിചാരിതമായി കണ്ടാല്‍ മാത്രം.. എങ്കിലും എന്നുമോര്ക്കുംി ആ കണ്ണുകളും കണ്ണിലേക്ക് വീഴാന്‍ എന്നും കൊതിച്ചു കൊതിച്ചു കൊണ്ടിരിക്കുന്ന ആ ഒതുക്കമില്ലാത്ത മുടിയിഴകളും... നിന്റെു കണ്ണുകളെ മറ്റാരെക്കാളും ആസ്വദിച്ചത് ചെലപ്പോ ഞാനായിരിക്കാം അല്ലേ ?? നിനക്ക് എന്നിലേക്കുള്ള അകലം ഏറ്റവും കുറഞ്ഞത് ലിഫ്റ്റില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു... അപ്പോള്‍ മൗനമായിരുന്നില്ല ഹൃദയമിടിപ്പുകളായിരുന്നു നിന്നോട് സംസാരിച്ചത്.. പക്ഷെ അതിനും നിന്‍റെ മനസ്സില്‍ ചിത്രങ്ങള്‍ പോറിയിടാനുള്ള കാന്‍വാസ് കിട്ടിയില്ല.. മണ്ണില്‍ അലിയുന്ന നിഴല്‍ ചിത്രങ്ങള്‍ പോലെ അതും എങ്ങോ പോയി.. കാണാമറയത്ത് പ്രതീക്ഷകളുടെ വെള്ളി വെളിച്ചം വിതറുന്ന കുഞ്ഞു നക്ഷത്രമായോ, അല്ലെങ്കില്‍ ആകാശത്ത് എപ്പോഴെങ്കിലും നിറഞ്ഞു നില്ക്കു ന്ന ഏഴഴകുള്ള മഴവില്ലിന്‍റെ ഒരു നിറമായെങ്കിലും നിന്റെ മുഖത്ത് പുഞ്ചിരി വിടര്ത്താനന്‍ ഞാന്‍ ശ്രമിക്കും.. അന്ന് ആ കണ്ണുകളിലെ തിളക്കം മുഴുവനായി ഞാന്‍ ഒപ്പിയെടുക്കും ... ഒരു ജീവിതം മുഴുവന്‍ കത്തിത്തീരാന്‍ .
No comments:
Post a Comment