Saturday 3 December 2011

BANGALORE DAYS ..... PART 2....


അങ്ങനെ ബംഗളുരുവില്‍ ഒരു മാസം കൂടി കഴിഞ്ഞു... ആദ്യമായിട്ടാണ് ഇത്രയും ദിവസം വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് .. Fortune soft നല്‍കിയ Fortunil അതുലും Appzlabsil രൂബനും ജോലിക്ക് കേറി.... ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്ന വിശ്വാസം തെറ്റാണെന്ന് തെളിയിച്ചു ബിനുവും നാട്ടില്‍ നിന്ന് തിരിച്ചെത്തി.. ബൈക്കും കാറും പൊളിച്ചടക്കിയ പോലെ പൊളിക്കാന്‍ പറ്റിയില്ലെങ്കിലും തന്നാലാവുന്നത് പോലെ ചെയ്തു അവന്‍ ബസ്സില്‍ നിന്നിറങ്ങി... പക്ഷെ ഇത്തവണ വണ്ടി ഓടിച്ചത് അവനല്ല എന്ന് മാത്രം... പെട്ടെന്ന്‍ തീരുമാനിച്ചതായിരുന്നു ഹൈദരാബാദ് യാത്ര..  കാണണം എന്നു കരുതിയവരെയൊക്കെ കാണാന്‍ പറ്റി... അലെക്സിന്റെം അഖിലേഷിന്റെം കൂടെ പഴയ ഓര്‍മ്മകള്‍ പങ്കു വെച്ച് ഒരു രാത്രി, കൂടെ ബിജേഷും.... ചാര്‍മിനാറും, സാലാര്‍ജങ്ങ് മ്യൂസിയവും ഒക്കെ കണ്ടു അടുത്ത ദിവസം തിരിച്ചു വരുമ്പോള്‍ എന്തോ ഒരു നഷ്ട ബോധം.... കസിന്റെ അടുത്തു നിന്നു തിരിച്ചു വരുമ്പോള്‍ അതുല്‍ എന്തൊക്കെയോ  കൊണ്ടു വരുമെന്ന് കരുതി... പക്ഷെ അവന്‍ പറ്റിച്ചു.താന്‍ ഭയങ്കര ഉപദേശിയാ സാത്വികനാ എന്നു പറഞ്ഞ്‌ റൂമിലെത്തിയ രൂബനെ നമ്മളെല്ലാരും കൂടി മനസ്സ് മാറ്റിയതും ജെഫിന്റെ പെട്ടെന്നുള്ള ഫോണ്‍കോളും രൂബനെ പഴയ ഓര്‍മകളിലേക്ക് കൊണ്ടു പോയി... രാവിലെ ചായ, ഉച്ചക്കും രാത്രിയിലും പഴവും ജ്യൂസും വൈകുന്നേരം പഴം പൊരിയും മാത്രം കഴിച്ചിരുന്ന  നെവിലിനു അവസാനം കിട്ടേണ്ടത് കിട്ടിയപ്പോ മതിയായി... ഇപ്പൊ എല്ലാം ശരിയായില്ലെടാ?? ദാസന്‍ അവന്റെ പുതിയ ഉപദേശിയായ കെവിന്‍ സാറിന്റെ വാക്ക് കേട്ടിട്ടാണോ എന്നറിയില്ല ഇടയ്ക്ക് വലിയ വലിയ കാര്യങ്ങള്‍ പറയുന്നു.... അവന്റെ ഇപ്പോഴത്തെ കൂടോത്രം എനിക്കും ജെഫിനും എതിരെയാ..ശ്രീരാമന്‍ കാട്ടിലേക്ക്‌ വനവാസത്തിനു പോയ പോലെയാ ജയകൃഷ്ണന്റെ അവസ്ഥ.. ഇവിടെ വന്നിട്ട് മൂന്നു മാസമായിട്ടും  വീടിനെ പറ്റി ഒരു ചിന്തയില്ല..ഈ XMAS നു അവനെ നിര്‍ബന്ധിച്ചു വീട്ടിലേക്കു വിടാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പൊ നമ്മള്‍ ...  ഞാനും നെവിലും തമ്മിലുള്ള SUPER SELECTOR മത്സരം ഇപ്പൊ ടെസ്റ്റ് ക്രിക്കറ്റിനെ പോലും നല്ല ആവേശത്തിലെത്തിക്കുന്നു... SCORE UPDATES കാണാന്‍ ഫോണ്‍ ചോദിക്കുമ്പോ ബിനുന്റെ മുഖത്തെ ദേഷ്യം കാണാന്‍ പ്രത്യേക രസമാണ്.. മറ്റുള്ളവരെ പറ്റിക്കാന്‍ വിരുത് കാണിക്കുന്ന അതുല്‍ ജയനെ നമ്മളെല്ലാരും കൂടി ഇന്റര്‍വ്യൂ ആണെന്ന് പറഞ്ഞു ഫോണ്‍ ചെയ്തു പറ്റിച്ചത് വേറിട്ട ഒരനുഭവമായി...Tell about ur friend Jayakrishnan എന്നു പറഞ്ഞപ്പോ 'Jayakrishnan is my Friend, he lives in kannur' എന്നു പറഞ്ഞത്  അടിപൊളിയായിരുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരു ദിവസം സമ്മാനിച്ചതിനു നന്ദി... ജെഫിന്റെ Telefonic Interviews ഒക്കെ ചിരിക്കാന്‍ വക തരുന്നതായിരുന്നു... ദുരൂഹതയുടെ മറ നീക്കി പുറത്തു വന്ന വക്കീല്‍ നമ്മളെ ഇപ്പൊ കൂടുതല്‍ ദുരൂഹതയിലാഴ്ത്തി... എല്ലാരും കൂടി ഏറ്റെടുത്ത ഒരു കാര്യത്തില്‍ അവസാനം ഞാന്‍ ഒറ്റപ്പെട്ടു എന്നു തോന്നി വിഷമിച്ചപ്പോള്‍  Friends എന്റെ കൂട്ടിനു വന്നത് എന്നെ ഇപ്പോഴും സന്തോഷിപ്പിക്കുന്നു...നിഷ്കളങ്കമായ ഒരു  സൗഹൃദം.... Nick names-ല്‍ എല്ലാരേം കടത്തി  ബിനു Century-ലേക്ക്‌ കടന്നു കൊണ്ടിരിക്കുന്നു.. പഴയ റൂമിലെ മൂട്ടകളുടെ പ്രേതങ്ങള്‍ ഇപ്പൊ പുതിയ റൂമിലും എത്തി എന്ന് പറഞ്ഞു അതുല്‍ പേടിക്കാന്‍ തുടങ്ങിയിരിക്കുന്നു... G3 ബസ്സിലെ പൈസ കൊടുക്കാത്ത യാത്രകളും,ഒരു ഇന്റര്‍വ്യൂ കിട്ടിയിട്ട് താടി വടിക്കാനായി കാത്തിരിക്കുന്ന അമലും ഒരു സ്ഥിരം കാഴ്ചയായി.... നാട്ടിലേക്ക്‌ വരുന്ന അവസാന ദിവസം പോയത് Lalbagil  ആയിരുന്നു,നവാസിനേംഅവന്റെ തല തെറിച്ച പിള്ളേരെയും കാണാന്‍...കുറെ കാലത്തിനു ശേഷം അവനെ കണ്ടു, സംസാരിച്ചു.. തിരിച്ച്  ബസ്‌ കേറി.. ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി ഇനിയും കുറെ ദിനങ്ങള്‍ ... കാത്തിരിക്കാം....

                                     

Wednesday 26 October 2011

BANGALORE DAYS .....

അങ്ങനെ ബംഗ്ലൂരില്‍ ഒരു മാസത്തിലേറെയായി.. കാലാവസ്ഥയോടും മറ്റും കൂടുതല്‍ പൊരുത്തപ്പെട്ടു .. പച്ചരിചോറോട് സുല്ലിട്ട് ഞാനും, ജെഫിനും,ജയകൃഷ്ണനും, അതുലും, ബിനുവും വെളിച്ചമില്ലാതെ ജീവിതം ഇരുട്ടിലായെന്നു പറഞ്ഞു നെവിലും വേറെ സ്ഥലത്തേക്കു മാറി. ഭക്ഷണത്തോട് പൊരുതി നില്ക്കാന്‍ തന്നെ  അമലും രൂബനും ദാസനും (ഭക്ഷണം മടുക്കുമ്പോള്‍ സിഗ് ഉണ്ടല്ലോ എന്ന ധൈര്യം) തീരുമാനിച്ചു...  ഇടയ്ക്കിടെ ഉള്ള തന്റെ സ്ഥിരം മഞ്ഞയടിയില്‍ റൂബന്‍ എപ്പോഴും മുന്നിട്ടു നിന്നു ... .. ദാസന്‍ അടി കൊണ്ടെന്നു എല്ലാവരെയും വിശ്വസിപ്പിച്ച ജെഫിന്റെ മഞ്ഞ റാങ്കിംഗില്‍ മുന്നിലെത്തി..
താല്‍ക്കാലികമായി ഒരാഴ്ച കിട്ടിയത് രാജകീയമായ ഒരു റൂം ആയിരുന്നു... കുറെ ദിവസങ്ങള്‍ക്കു ശേഷം അങ്ങനെ നല്ല മലയാളീ ഫുഡ്‌ കിട്ടാന്‍ തുടങ്ങി... വെളിച്ചം പെട്ടെന്ന് കണ്ടതു കൊണ്ടുള്ള ആവേശം കൊണ്ടാണോ എന്നറിയില്ല നെവില്‍ സ്ട്രീറ്റ്‌ ലൈറ്റിന്റെ കീഴിലും പോയിരുന്നു പഠിച്ചു ... എല്ലാ മൂട്ടകളെയും തന്റെ bed-ലേക്ക് ആകര്‍ഷിച്ച് അതുല്‍ മികവ് കാട്ടി.. മൂട്ടകളെ ബാഗിലാക്കി ക്ലാസിലെക്കും എടുത്തു അവന്‍.. അങ്ങനെ രാത്രി രണ്ടു മണിക്കും ലാപ്‌ടോപ്പ് എടുത്തു എണീറ്റിരിക്കുന്ന അതുല്‍ ഒരു സ്ഥിര കാഴ്ചയായി... തന്നെ ചൊറിയാന്‍ വന്ന മൂട്ടകളെ തിരിച്ചു ചൊറിഞ്ഞു ജെഫിന്‍ - 'ചൊറിയാന്‍ തന്നെ കഴിഞ്ഞേ വേറെ ആള്‍ക്കാര്‍ ഉള്ളു എന്ന് വീണ്ടും തെളിയിച്ചു .....പരിജയപ്പെടുന്ന മലയാളികളൊക്കെ പയ്യന്നൂരുകാരായപ്പോഴും , 'നമ്മ മെട്രോ, നമ്മ ബംഗളുരു എന്നീ വാക്കുകളും (നമ്മ- പയ്യന്നൂരിന്റെ സ്വന്തം വാക്ക്‌)  ബംഗളുരു,ലോകം പയ്യന്നൂരിലെക്കൊതുങ്ങി എന്ന പ്രതീതി ഉണ്ടാക്കി.. ഹിന്ദി പറഞ്ഞാല്‍ തിരിച്ചു ഉപദ്രവിക്കാന്‍ വരുന്ന  ഹിന്ദി വിധ്വേഷിയായ ബിനുവും, ഇങ്ങോട്ട് സഹായിച്ച ഒരാളെ അങ്ങോട്ട്‌ നല്ല പാര കൊടുത്തു സഹായിച്ച ബിനുവിന്റെ MTS-Connectionum , റൂമിലെ പതിവായ ചോളം തീറ്റക്കാരനായ ജയകൃഷ്ണനോട്‌ ചോളം വില്‍ക്കുന്ന ആളാണെന്ന് കരുതി ചോളം ചോദിച്ചതും, അവന്റെ ഉറക്കം നടിച്ചു കൊണ്ടുള്ള പഠിത്തവും രസകരമായ നിമിഷങ്ങളായിരുന്നു... ആദ്യമൊക്കെ Technical Support job മതി,പിന്നെ IT Job , പിന്നെ Gate,Gate  Coaching എന്നൊക്കെ പറഞ്ഞു നടക്കുന്ന നെവില്‍ ( അടുത്ത Plan എന്താണെന്ന് ആര്‍ക്കുമറിയില്ല....) Intervienokke പോയി GD യുടെ കയ്പ്പ് രസമൊക്കെ അറിയാന്‍ തുടങ്ങിയപ്പോ ആശ്വസിക്കാനുള്ളത് അതുലിന് അവസാന റൌണ്ടിലേക്ക് കിട്ടിയ സെലക്ഷന്‍ ...സുഗവാസം കഴിഞ്ഞു ഇപ്പൊ ചെറിയ റൂമിലേക്ക്‌ മാറി.. അയല്‍ക്കാരനായി ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്ന ഒരു വക്കീലും ഫ്രെണ്ട്സും.... സൗഹൃദത്തിന്റെ പുതിയ മാനങ്ങള്‍ പകര്‍ന്നു കിട്ടിയ , പരസ്പരം കൂടുതല്‍ അറിഞ്ഞ,മനസിലാക്കിയ സൗഹൃദത്തിന്റെ നിമിഷങ്ങളും നേരമ്പോക്കുകളും.... ആരോരും കൂട്ടിനില്ലാതെ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഒരു Nostalgia-യുടെ ചിറകിലേറി പറന്നു വരുന്ന ഈ ഓര്‍മകളെ ഇനി കൂട്ടിനിരുത്താം... 

Sunday 11 September 2011

പ്രണയം ഫിലിമിലെ മാത്യൂസ്‌ ...

പ്രണയം ഫിലിമിലെ  മാത്യൂസ്‌ എന്ന character എന്റെ മനസ്സിനെ വലാതെ ആകര്‍ഷിക്കുന്നു ... ഉള്ളില്‍ ഒരു വല്ലാത്ത Spark ആണ് മാത്യൂസ്‌ തന്നത് ... അത് ആ റോളിന്റെ വലിപ്പം കൊണ്ടാണോ അതോ അഭിനയിപ്പിച്ചു ഫലിപ്പിച്ച ലാലേട്ടന്റെ Credit ആണോ എന്നറിയില്ല ... വീല്‍ ചെയറിലൂടെ മാത്രം സഞ്ചരിക്കാന്‍ പറ്റു എങ്കിലും അദ്ധേഹത്തിന്റെ മനസ്സ്‌ ഈ ഫിലിമിലെ ഏറ്റവും Mobility ഉള്ള Character ആയി മാറുന്നു....മുമ്പത്തെ  ഫിലോസഫി പ്രൊഫസറായിരുന്ന  മാത്യൂസ്‌ ജീവിതത്തിന്റെ അല്ലെങ്കില്‍ 'Philosophy of Love' ആണ് പ്രണയത്തിലൂടെ പറഞ്ഞു തരുന്നത് .... നീ എന്നെ വിട്ടു പോകില്ല കാരണം എന്നെക്കാളധികം സ്നേഹം നിനക്ക് വേറെ ആരും തരില്ല എന്ന് വീല്‍ചെയറില്‍ ഇരുന്നു പറയുന്ന മാത്യൂസിന്റെ ആത്മവിശ്വാസം നമുക്കിതില്‍ കാണാം ... സ്വപ്‌നങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന മാത്യൂസ്‌ സ്വപ്നത്തെ ഇങ്ങനെ നിര്‍വചിക്കുന്നു- "Dreams are todays answers,Tomorrows questions...." ഭാര്യയെ അത്രമേല്‍ ഇഷ്ടപ്പെടുന്ന മാത്യൂസ്‌ അവളുടെ ഒരു വീഴ്ചയില്‍ തകര്‍ന്നു പോകുന്നു.. മരണം പെട്ടെന്ന് വരുന്നതല്ല,നാം ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്നു,ഹൃദയത്തിന്റെ രണ്ടു മിടിപ്പുകള്‍ക്കിടയിലാണ് മരണം,മരണത്തെ ഭയപ്പെടേണ്ടതില്ല എന്ന് പറയുന്നു മാത്യൂസ്.... ഭാര്യയുടെ മനസ്സും,അച്ചുതമേനോന്റെ മനസും നന്നായി മനസ്സില്ലാക്കുന്ന ഒരു നല്ല സുഹ്രുത്തായും മാറുന്നു മാത്യൂസ്... ജീവിതം പരിമിതികള്‍ക്കുള്ളിലുള്ള ഒന്നാണ്,അതിലെ വീഴ്ചകള്‍ സാധാരണം,തെറ്റ്‌ പറ്റാത്തവരായി ആരുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു.അലസമായി തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ പ്രണയം കടന്നു വരുന്നു എന്ന് പറഞ്ഞു അദ്ദേഹം പ്രണയത്തെയും സുന്ദരമായി നിര്‍വചിക്കുന്നു...ജീവിതത്തെ മനോഹരമായി പ്രണയിക്കുന്ന മാത്യൂസ്‌ ആസ്വദിച്ചു ജീവിക്കണമെന്ന സന്ദേശം തരുന്നു.....LEONARD COHEN ന്റെ ആരാധകനായ മാത്യൂസ്‌ തന്‍റെ Favourite Song -ലൂടെ തന്റെ സ്നേഹം വിളിച്ചു പറയുന്നു...
"If u want a lover
I'll do  anything you ask me to,
and if u want another kind of love
I'll wear a mask 4 u,
If u want a partner ,
take my hand 
or if u want to strike me down in anger here I stand am ur man..."


'പ്രണയത്തിലെ' മാത്യൂസ്‌ ഒരു യഥാര്‍ത്ഥ മനുഷ്യന്‍...

Wednesday 31 August 2011

Possessiveness എന്ന വികാരം .......

എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങള്‍ എടുത്താല്‍ എന്നും Constant  ആയി എന്നിലുള്ള വികാരമാണ് Possessiveness ...ചുരുക്കി പറഞ്ഞാല്‍ രണ്ട് വയസ്സുള്ള കുട്ടി മറ്റാര്‍ക്കും കൊടുക്കാതെ ഒരു Doll മാറോടണച്ച് പിടിക്കുന്നതെന്താണോ അതാണ് എന്റെ ഭാഷയിലെ Possessiveness .. ആ കുട്ടി ഞാനും ആ Doll എന്റെ പ്രീയപ്പെട്ട എന്തുമാകുന്നു .... ആ Possessiveness-ല്‍ ഒരു ആശ്വാസമുണ്ട്-എന്റ കൂടെയുണ്ടല്ലോ എന്ന ആശ്വാസം, ഒരു പ്രത്യാശയുണ്ട് - എല്ലായ്പ്പോഴും കൂടെ ഉണ്ടാകുമെന്ന പ്രത്യാശ , ജീവിക്കാനുള്ള പ്രചോദനമുണ്ട് , അതു പോലെ ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാമെന്ന ഒരു ആശങ്കയുമുണ്ട് . Possessiveness-ന്‍റെ രണ്ട് വശങ്ങളും രണ്ട്  Extreemil കിടക്കുന്നു ..അതില്‍ നിന്ന് കിട്ടുന്ന സന്തോഷം പകരം വെക്കനാകാത്ത ഒരു സ്വര്‍ഗം പണിതു തരുന്നു.. അതിലെ വേദന,നഷ്ടം സ്വന്തം നിഴല്‍ പോലും കൂട്ടിനില്ലാത്ത ഇരുളിലേക്ക് തള്ളി വിടുന്നു..... ഈ Possessiveness  എന്നെ Possessive ആയ ഒരു Lover ആക്കി തീര്‍ക്കുന്നു,Possessive ആയ ഒരു  Friend ആക്കി തീര്‍ക്കുന്നു.... എന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ ഒരു തൂക്കം മുന്നില്‍ നില്‍ക്കുന്നു... ഇടക്കൊക്കെ ഒരു പ്രഹേളികയായി വന്നു Possessiveness  എന്നെ തന്നെ എനിക്ക് നഷ്ടപ്പെടുത്തി തന്നു .. ഇന്നും ചിലപ്പോഴൊക്കെ Possessiveness എന്നെ വേദനയുടെ ആയുധമില്ലാത്ത കാവല്‍ക്കാരനാക്കി തീര്‍ക്കുന്നു .... എന്നാലും എന്നെ, എന്റെ Possessiveness  എപ്പോഴെങ്കിലും മനസ്സിലാക്കുന്ന എന്റെ പ്രീയപ്പെട്ടവര്‍ക്ക് നന്ദി ... ഇത് ചിലപ്പോള്‍ ഒരു Negative Quality ആയി കണ്ടേക്കാം പക്ഷെ ഒരു Positive Quality ആയി കാണാനാണ് എനിക്കിഷ്ടം ... Possessiveness  എന്നെ നാളെ കടുത്ത എകാന്തതിയിലേക്ക് തള്ളി വിട്ടേക്കാം, ഒരു വിഷാദ രോഗിയാക്കി തീര്‍ത്തേക്കാം...  പക്ഷേ എനിക്കിത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു വികാരമാണ് ... എന്നിലലിഞ്ഞു ചേര്‍ന്ന വികാരം......................

Tuesday 23 August 2011

ഇന്ന് ഞാന്‍ തനിച്ചാണ് .........


ഇന്ന് ഞാന്‍ തനിച്ചാണെന്നു സ്വയം തിരിച്ചറിയുന്നു... അസഹ്യമായ ഒരു നീറ്റല്‍ .... നികത്താന്‍ പറ്റാത്ത ഒരു ശൂന്യതയുടെ വലയം നീ എന്നില്‍ തീര്‍ത്തു കൊണ്ടാണ് പോകുന്നത് ... അതിന്നലെ നമ്മളുണ്ടാക്കിയ അടിയുടെ ഫലമാണോ , അതോ മൈലുകള്‍ക്കപ്പുറത്തേക്കു നീ പോകുന്നതു കൊണ്ടാണോ എന്നറിയില്ല .. ഇന്നലത്തെ നനുത്ത മഴയില്‍ നനഞ്ഞു കുളിച്ചാസ്വദിച്ചപ്പോള്‍ അറിഞ്ഞില്ല ഇന്ന് പെയ്യാന്‍ പോകുന്നതു  പേമാരിയാണെന്ന് .... ഇന്ന് രാവിലെ വരെ എന്റെ Messages നീ കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു .......ഇപ്പോള്‍ നിന്റെ  Messages കിട്ടുന്നു... ഞാന്‍ ഹൈദരാബാദ് വണ്ടീല്‍ കേറി , എന്താക്കുവാ എന്നൊക്കെ ... എന്റെ വിരലുകള്‍ ഇപ്പോഴും Reply,Clear ബട്ടണുകളില്‍ മാറി മാറി നീങ്ങിക്കൊണ്ടിരിക്കുന്നു .... നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല , ദേഷ്യമുള്ളതു കൊണ്ടല്ല, ഇന്നലത്തെ വിഷമത്തിന്റെ 'Hang Over' കൊണ്ടല്ല .... തല്‍ക്കാലത്തേക്കെങ്കിലും  സ്വയം നഷ്ടപ്പെടട്ടെ എന്നാലെ നിനക്കു വിഷമത്തിന്റെ ആഴം മനസ്സിലാകൂ എന്നതു കൊണ്ട് മാത്രം ... നാല് മാസമല്ലേ  അതു കണ്ണടച്ച് തുറക്കുമ്പോഴേക്കും തീരും ........ഇന്ന് ഞാന്‍ തനിച്ചിരിക്കട്ടെ , കുറച്ചു മണിക്കൂറുകള്‍ മാത്രം.............

Monday 22 August 2011

വാക്കുകള്‍ ...............



ഇന്ന് എല്ലാത്തിനോടും ഒരു വെറുപ്പ്‌... അത്  നീ എന്നെ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല ...  നീ എന്റെ വാക്കുകളെ  വെറുക്കാന്‍ തുടങ്ങിയത് മുതലാണിത് .. നിനക്കറിയാമായിരുന്നു ആരെക്കാളും, എനിക്ക്  Words ആണ് എല്ലാമെല്ലാമെന്ന്  .... ആ Words ആണ് എനിക്കും നിനക്കും ഇടയിലുള്ള സമുദ്രത്തെ സൗഹൃദം എന്ന് നിര്‍വചിച്ചത് ...പിന്നീടെപ്പോഴോ അവ തന്നെയാണ് ആ മഹാസമുദ്രത്തെ കണ്നീരുപ്പു കലര്‍ത്തി പ്രണയമെന്നു പരിവര്‍ത്തിപ്പിച്ചതും.... എങ്ങോ കിടന്നിരുന്ന എന്നെയും നിനനെയുംയും ഒന്നിപ്പിക്കാന്‍ തക്ക കാന്തിക ശക്തിയുണ്ടായിരുന്നു ആ Words നു ...എന്നും Virtuality ഇഷ്ടപ്പെടുന്നവളായിരുന്നു ഞാനും നീയും... ആ സാങ്കല്പികതയില്‍ എന്റെയും നിന്റെയും വാക്കുകള്‍ക്ക് ഒരേ ദിശയായിരുന്നു , ഒരേ വേഗമായിരുന്നു, ഒരേ ആക്കമായിരുന്നു,ഒരേ മാനമായിരുന്നു...... പക്ഷേ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ എല്ലാം മാറിപ്പോയി ... എല്ലാം തികഞ്ഞ ആളായിരുന്നില്ല ഞാന്‍.. പക്ഷേ നിന്റെ മുന്നില്‍ ഒരിക്കലും ചെറുതാവരുത് എന്നുണ്ടായിരുന്നു എനിക്ക് ..അത് ശരിയായിരുന്നോ  എന്നെനിക്കറിയില്ല...പക്ഷെ ഒന്നു മാത്രമറിയാം  എല്ലാം നിനക്കു വേണ്ടിയായിരുന്നു .. നിന്റെ മുന്നില്‍ ഞാനിപ്പോഴും സ്വാര്‍ത്ഥതയുടെ  ചട്ടക്കൂടില്‍  ഒതുങ്ങി പോകുന്നു ... നീ മനസ്സിലാക്കാത്ത നിന്റെ നന്മക്കുവേണ്ടി    മാത്രം നിലകൊള്ളുന്ന  ഈ നിഴലിനെ നിനക്കു വരച്ചെടുക്കാന്‍ കഴിയാതെ വരുന്നു. .. നിന്റെ അനാവശ്യമായ എതിര്‍പ്പുകള്‍ പലപ്പോഴും എന്റെ താളം തെറ്റിക്കുന്നു ... ഇന്നെന്റെ വാക്കുകള്‍ അനാഥമാണ് ... പ്രത്യാശയുടെ പുതിയ കൂട് തേടി നീ പറന്നകലുംപോള്‍ ആ കൂടിനു ചുറ്റും ഒരു സംരക്ഷിത വലയം തീര്‍ത്തുകൊണ്ട് ‍‍‌അദൃശ്യനായി   ഞാനുണ്ടാവും നീ വെറുത്തു കൊണ്ടിരിക്കുന്ന എന്റെ വാക്കുകളും ...........

Wednesday 3 August 2011

മായാത്ത ഓര്‍മ്മയില്‍ ....


നാലു വര്‍ഷം തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മിക്കാനായി   കുറച്ചു നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും ബാക്കി.... വെറുത്ത പോയ ദിവസങ്ങള്‍ ഇന്നും മനസ്സില്‍ ഒരു കറുത്ത ഏടായി നില നില്‍ക്കുന്നു....  കോളേജിലെ അവസാനത്തെ ടുറും ചിലതൊക്കെ ഓര്മ്മപ്പെടുത്തുന്നു....
ഒറ്റപ്പെട്ടു പോയ, ക്യാമറക്കണ്ണ്‍കളാല്‍ പോലും ഉപേക്ഷിക്കപ്പെട്ട എന്നെ തേടി വന്നത് ഏകാന്തതയുടെ കത്തുന്ന നീറ്റലായിരുന്നു.... അതും പരിധി വിട്ടപ്പോള്‍ കണ്ണിരില്‍ അഭയം തേടി...
അതവന്‍ മാത്രമേ കണ്ടുള്ളൂ..... കരയുന്നെങ്കില്‍ ആരും കാണാതെ കരയണം ...  അല്ലെങ്കില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുടെ മുന്നില്‍ മാത്രം...........എന്‍റെ സൗഹൃദത്തിന്റെ ഭാഷ അതായിരുന്നു, എപ്പോഴും,ഇപ്പോഴും..............പിന്നെ bangloorile project daysil ഇരുളില്‍ നമ്മള്‍ ഒരുമിച്ചു സ്വപ്നങ്ങള്‍ കണ്ടു ഉറങ്ങാതിരുന്ന രാത്രികളിലെ- ''നേരമ്പോക്കും തമാശകളും സ്വപ്നങ്ങളും അതിലെ ജീവിതവും ഒരിക്കലും തീരാത്തതായിരുന്നു.. നശിക്കാത്തതും........''
ഒരു വശത്തു സംഭവിച്ചിരുന്ന ആഴത്തിലേറ്റ മുറിവിനെ തുന്നിച്ചേര്‍ക്കുന്ന ഒരനുഭവം....
സൗഹൃദത്തില്‍ നന്ദി പറച്ചിലുകള്‍ ഇല്ലാത്തതു കൊണ്ടു പറയുന്നില്ല...... പക്ഷെ, സ്നേഹത്തോടെ ഞാനോര്‍ക്കുന്നു എന്‍റെ ആ കൂട്ടുകാരെ.............

കൈയൊപ്പ്.........

ഓര്‍മ്മയുടെ അന്ത്യയാമങ്ങളില്‍ , ഇന്നും
ഉത്തരമില്ലാത്ത ചോദ്യമായി ഞാനും,
ചോദ്യചിഹ്നമായി ജീവിതവും.....
നിലാവു പരത്താന്‍ കഴിയാത്ത രാത്രികളും,
സുഗന്ധം തരാന്‍ മറന്ന നിശാഗന്ധികളും,
ചക്രവാളത്തെ ചുവപ്പിക്കാന്‍ കഴിയാതിരുന്ന
സായന്തനങ്ങളും,
എന്റേത് മാത്രമായിരിക്കാം.....
മനസ്സിന്റെ വിഹ്വലതകളില്‍ ആടിയുലഞ്ഞു,
അശ്രു എന്നില്‍ തീര്‍ത്തതു തോരാത്ത
മഴ തന്നെയായിരുന്നുവോ??????
ജീവിതമൊരു വഴിയമ്പലമാണെങ്കില്‍ ,
എന്നും ഞാനതിലൊരു ഭിക്ഷാടകനായിരുന്നു....
വെളിച്ചത്തിലേയ്ക്കു വന്നു കത്തിയെരിഞ്ഞു , ജീവന്‍
പൊലിച്ച ഈയാംപാറ്റകളെ പോലെയായിരുന്നു
എന്റെ മോഹങ്ങളും....
ഓര്‍മ്മയില്‍ ചുടു ചാരമായ സ്വപ്‌നങ്ങള്‍ ....
പണ്ടെങ്ങോ എന്‍ ഹൃദയത്തില്‍ നീ ചാര്‍ത്തിയ
കൈയൊപ്പ് മാത്രമുണ്ടിന്നും ഓര്‍മ്മിക്കാന്‍.....
ഇന്നാ ഹൃദയം പോലും എന്നിലുണ്ടോ??
ജീവന്റെ അവസാന താളുകളിലും , ഓര്‍മ്മയുടെ
കാണാക്കയങ്ങളിലും ഒരു വിളിപ്പാടകലെ ഞാനെന്നും
സൂക്ഷിക്കും, മനസ്സില്‍ ആ കൈയൊപ്പ്...
എന്റെ സ്വപ്നങ്ങളുടെ ഒരേയൊരു സാക്ഷാത്കാരം.....

മഴ.....

മഴ................
മഴയ്ക്കെന്നും ഓരോരോ ഭാവങ്ങളാണ്...
ഓരോ സന്ദര്‍ഭത്തിനനുസരിച്ച് മഴ ഒരു പ്രതീകമായിത്തീരുന്നു....
എന്നും ആര്‍ക്കൊക്കെയോ വേണ്ടി പെയ്യുന്ന മഴ.................
പണ്ടൊക്കെ മഴ എനിക്കായ് പെയ്തതു കടലാസു തോണികള്‍ക്ക് വിഹരിക്കാനായിരുന്നു,....
പിന്നെ പെയ്തത് ഞാന്‍ പുതിയ ക്ലാസിലേക്കായി എന്നറിയിക്കാനായിരുന്നു....
ഇടയ്ക്കെപ്പോഴോ മഴയ്ക്ക് സംഹാരത്തിന്റെ രുപമുണ്ടെന്നും  ഞാന്‍ മനസ്സിലാക്കി...
ഉള്ളില്‍ തിളച്ച് മറിയുന്ന മരുഭൂമിയുടെ കനല്‍ ചുടില്‍ മഴ എന്നില്‍ ഒരു ആശ്വാസമായി പെയ്തിറങ്ങി....
ഏകാന്തത അലോസരപ്പെടുത്തിയപ്പോള്‍ മഴ ഒരു കൂട്ടുകാരനായി വന്നു......
മനസ്സില്‍ കാല്പനികത ഉണര്‍ന്നപ്പോഴും ,
പ്രണയത്തിന്‍റെ പച്ചപ്പ് കണ്ടപ്പോഴും,
അരികില്‍ നിശബ്ദമായി പെയ്യുന്ന മഴയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു..
പക്ഷെ ഇന്ന് പെയ്യുന്ന മഴ എന്റെ ഉള്ളില്‍ ഭീതിയുടെ മിന്നല്‍പ്പിണരുകള്‍ സൃഷ്ടിക്കുന്നു.....
ഇനിയെന്ത്‌ എന്ന ഭാവത്തോടെ ആ മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു....
മഴ കൊണ്ടു വരുന്ന പ്രത്യാശയുടെ നനവിനായി ഞാനും കാത്തിരിക്കുന്നു...