Wednesday, 3 August 2011

മഴ.....

മഴ................
മഴയ്ക്കെന്നും ഓരോരോ ഭാവങ്ങളാണ്...
ഓരോ സന്ദര്‍ഭത്തിനനുസരിച്ച് മഴ ഒരു പ്രതീകമായിത്തീരുന്നു....
എന്നും ആര്‍ക്കൊക്കെയോ വേണ്ടി പെയ്യുന്ന മഴ.................
പണ്ടൊക്കെ മഴ എനിക്കായ് പെയ്തതു കടലാസു തോണികള്‍ക്ക് വിഹരിക്കാനായിരുന്നു,....
പിന്നെ പെയ്തത് ഞാന്‍ പുതിയ ക്ലാസിലേക്കായി എന്നറിയിക്കാനായിരുന്നു....
ഇടയ്ക്കെപ്പോഴോ മഴയ്ക്ക് സംഹാരത്തിന്റെ രുപമുണ്ടെന്നും  ഞാന്‍ മനസ്സിലാക്കി...
ഉള്ളില്‍ തിളച്ച് മറിയുന്ന മരുഭൂമിയുടെ കനല്‍ ചുടില്‍ മഴ എന്നില്‍ ഒരു ആശ്വാസമായി പെയ്തിറങ്ങി....
ഏകാന്തത അലോസരപ്പെടുത്തിയപ്പോള്‍ മഴ ഒരു കൂട്ടുകാരനായി വന്നു......
മനസ്സില്‍ കാല്പനികത ഉണര്‍ന്നപ്പോഴും ,
പ്രണയത്തിന്‍റെ പച്ചപ്പ് കണ്ടപ്പോഴും,
അരികില്‍ നിശബ്ദമായി പെയ്യുന്ന മഴയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു..
പക്ഷെ ഇന്ന് പെയ്യുന്ന മഴ എന്റെ ഉള്ളില്‍ ഭീതിയുടെ മിന്നല്‍പ്പിണരുകള്‍ സൃഷ്ടിക്കുന്നു.....
ഇനിയെന്ത്‌ എന്ന ഭാവത്തോടെ ആ മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു....
മഴ കൊണ്ടു വരുന്ന പ്രത്യാശയുടെ നനവിനായി ഞാനും കാത്തിരിക്കുന്നു...



2 comments:

  1. THERE IS A GOOD POET IN YOU.NURTURE HIM BY
    CONVERTING ALL YOUR EMOTIONS INTO WORDS.THEN
    YOU WILL BE A KEATS OR SHELLEY...

    ReplyDelete
  2. mazha pranayamanu....... samastha lokatheyum oru pole punarunna ummaueykkunna kaamukan....

    ReplyDelete