Wednesday, 3 August 2011

കൈയൊപ്പ്.........

ഓര്‍മ്മയുടെ അന്ത്യയാമങ്ങളില്‍ , ഇന്നും
ഉത്തരമില്ലാത്ത ചോദ്യമായി ഞാനും,
ചോദ്യചിഹ്നമായി ജീവിതവും.....
നിലാവു പരത്താന്‍ കഴിയാത്ത രാത്രികളും,
സുഗന്ധം തരാന്‍ മറന്ന നിശാഗന്ധികളും,
ചക്രവാളത്തെ ചുവപ്പിക്കാന്‍ കഴിയാതിരുന്ന
സായന്തനങ്ങളും,
എന്റേത് മാത്രമായിരിക്കാം.....
മനസ്സിന്റെ വിഹ്വലതകളില്‍ ആടിയുലഞ്ഞു,
അശ്രു എന്നില്‍ തീര്‍ത്തതു തോരാത്ത
മഴ തന്നെയായിരുന്നുവോ??????
ജീവിതമൊരു വഴിയമ്പലമാണെങ്കില്‍ ,
എന്നും ഞാനതിലൊരു ഭിക്ഷാടകനായിരുന്നു....
വെളിച്ചത്തിലേയ്ക്കു വന്നു കത്തിയെരിഞ്ഞു , ജീവന്‍
പൊലിച്ച ഈയാംപാറ്റകളെ പോലെയായിരുന്നു
എന്റെ മോഹങ്ങളും....
ഓര്‍മ്മയില്‍ ചുടു ചാരമായ സ്വപ്‌നങ്ങള്‍ ....
പണ്ടെങ്ങോ എന്‍ ഹൃദയത്തില്‍ നീ ചാര്‍ത്തിയ
കൈയൊപ്പ് മാത്രമുണ്ടിന്നും ഓര്‍മ്മിക്കാന്‍.....
ഇന്നാ ഹൃദയം പോലും എന്നിലുണ്ടോ??
ജീവന്റെ അവസാന താളുകളിലും , ഓര്‍മ്മയുടെ
കാണാക്കയങ്ങളിലും ഒരു വിളിപ്പാടകലെ ഞാനെന്നും
സൂക്ഷിക്കും, മനസ്സില്‍ ആ കൈയൊപ്പ്...
എന്റെ സ്വപ്നങ്ങളുടെ ഒരേയൊരു സാക്ഷാത്കാരം.....

2 comments: