Wednesday 31 August 2011

Possessiveness എന്ന വികാരം .......

എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങള്‍ എടുത്താല്‍ എന്നും Constant  ആയി എന്നിലുള്ള വികാരമാണ് Possessiveness ...ചുരുക്കി പറഞ്ഞാല്‍ രണ്ട് വയസ്സുള്ള കുട്ടി മറ്റാര്‍ക്കും കൊടുക്കാതെ ഒരു Doll മാറോടണച്ച് പിടിക്കുന്നതെന്താണോ അതാണ് എന്റെ ഭാഷയിലെ Possessiveness .. ആ കുട്ടി ഞാനും ആ Doll എന്റെ പ്രീയപ്പെട്ട എന്തുമാകുന്നു .... ആ Possessiveness-ല്‍ ഒരു ആശ്വാസമുണ്ട്-എന്റ കൂടെയുണ്ടല്ലോ എന്ന ആശ്വാസം, ഒരു പ്രത്യാശയുണ്ട് - എല്ലായ്പ്പോഴും കൂടെ ഉണ്ടാകുമെന്ന പ്രത്യാശ , ജീവിക്കാനുള്ള പ്രചോദനമുണ്ട് , അതു പോലെ ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാമെന്ന ഒരു ആശങ്കയുമുണ്ട് . Possessiveness-ന്‍റെ രണ്ട് വശങ്ങളും രണ്ട്  Extreemil കിടക്കുന്നു ..അതില്‍ നിന്ന് കിട്ടുന്ന സന്തോഷം പകരം വെക്കനാകാത്ത ഒരു സ്വര്‍ഗം പണിതു തരുന്നു.. അതിലെ വേദന,നഷ്ടം സ്വന്തം നിഴല്‍ പോലും കൂട്ടിനില്ലാത്ത ഇരുളിലേക്ക് തള്ളി വിടുന്നു..... ഈ Possessiveness  എന്നെ Possessive ആയ ഒരു Lover ആക്കി തീര്‍ക്കുന്നു,Possessive ആയ ഒരു  Friend ആക്കി തീര്‍ക്കുന്നു.... എന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ ഒരു തൂക്കം മുന്നില്‍ നില്‍ക്കുന്നു... ഇടക്കൊക്കെ ഒരു പ്രഹേളികയായി വന്നു Possessiveness  എന്നെ തന്നെ എനിക്ക് നഷ്ടപ്പെടുത്തി തന്നു .. ഇന്നും ചിലപ്പോഴൊക്കെ Possessiveness എന്നെ വേദനയുടെ ആയുധമില്ലാത്ത കാവല്‍ക്കാരനാക്കി തീര്‍ക്കുന്നു .... എന്നാലും എന്നെ, എന്റെ Possessiveness  എപ്പോഴെങ്കിലും മനസ്സിലാക്കുന്ന എന്റെ പ്രീയപ്പെട്ടവര്‍ക്ക് നന്ദി ... ഇത് ചിലപ്പോള്‍ ഒരു Negative Quality ആയി കണ്ടേക്കാം പക്ഷെ ഒരു Positive Quality ആയി കാണാനാണ് എനിക്കിഷ്ടം ... Possessiveness  എന്നെ നാളെ കടുത്ത എകാന്തതിയിലേക്ക് തള്ളി വിട്ടേക്കാം, ഒരു വിഷാദ രോഗിയാക്കി തീര്‍ത്തേക്കാം...  പക്ഷേ എനിക്കിത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു വികാരമാണ് ... എന്നിലലിഞ്ഞു ചേര്‍ന്ന വികാരം......................

Tuesday 23 August 2011

ഇന്ന് ഞാന്‍ തനിച്ചാണ് .........


ഇന്ന് ഞാന്‍ തനിച്ചാണെന്നു സ്വയം തിരിച്ചറിയുന്നു... അസഹ്യമായ ഒരു നീറ്റല്‍ .... നികത്താന്‍ പറ്റാത്ത ഒരു ശൂന്യതയുടെ വലയം നീ എന്നില്‍ തീര്‍ത്തു കൊണ്ടാണ് പോകുന്നത് ... അതിന്നലെ നമ്മളുണ്ടാക്കിയ അടിയുടെ ഫലമാണോ , അതോ മൈലുകള്‍ക്കപ്പുറത്തേക്കു നീ പോകുന്നതു കൊണ്ടാണോ എന്നറിയില്ല .. ഇന്നലത്തെ നനുത്ത മഴയില്‍ നനഞ്ഞു കുളിച്ചാസ്വദിച്ചപ്പോള്‍ അറിഞ്ഞില്ല ഇന്ന് പെയ്യാന്‍ പോകുന്നതു  പേമാരിയാണെന്ന് .... ഇന്ന് രാവിലെ വരെ എന്റെ Messages നീ കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു .......ഇപ്പോള്‍ നിന്റെ  Messages കിട്ടുന്നു... ഞാന്‍ ഹൈദരാബാദ് വണ്ടീല്‍ കേറി , എന്താക്കുവാ എന്നൊക്കെ ... എന്റെ വിരലുകള്‍ ഇപ്പോഴും Reply,Clear ബട്ടണുകളില്‍ മാറി മാറി നീങ്ങിക്കൊണ്ടിരിക്കുന്നു .... നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല , ദേഷ്യമുള്ളതു കൊണ്ടല്ല, ഇന്നലത്തെ വിഷമത്തിന്റെ 'Hang Over' കൊണ്ടല്ല .... തല്‍ക്കാലത്തേക്കെങ്കിലും  സ്വയം നഷ്ടപ്പെടട്ടെ എന്നാലെ നിനക്കു വിഷമത്തിന്റെ ആഴം മനസ്സിലാകൂ എന്നതു കൊണ്ട് മാത്രം ... നാല് മാസമല്ലേ  അതു കണ്ണടച്ച് തുറക്കുമ്പോഴേക്കും തീരും ........ഇന്ന് ഞാന്‍ തനിച്ചിരിക്കട്ടെ , കുറച്ചു മണിക്കൂറുകള്‍ മാത്രം.............

Monday 22 August 2011

വാക്കുകള്‍ ...............



ഇന്ന് എല്ലാത്തിനോടും ഒരു വെറുപ്പ്‌... അത്  നീ എന്നെ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല ...  നീ എന്റെ വാക്കുകളെ  വെറുക്കാന്‍ തുടങ്ങിയത് മുതലാണിത് .. നിനക്കറിയാമായിരുന്നു ആരെക്കാളും, എനിക്ക്  Words ആണ് എല്ലാമെല്ലാമെന്ന്  .... ആ Words ആണ് എനിക്കും നിനക്കും ഇടയിലുള്ള സമുദ്രത്തെ സൗഹൃദം എന്ന് നിര്‍വചിച്ചത് ...പിന്നീടെപ്പോഴോ അവ തന്നെയാണ് ആ മഹാസമുദ്രത്തെ കണ്നീരുപ്പു കലര്‍ത്തി പ്രണയമെന്നു പരിവര്‍ത്തിപ്പിച്ചതും.... എങ്ങോ കിടന്നിരുന്ന എന്നെയും നിനനെയുംയും ഒന്നിപ്പിക്കാന്‍ തക്ക കാന്തിക ശക്തിയുണ്ടായിരുന്നു ആ Words നു ...എന്നും Virtuality ഇഷ്ടപ്പെടുന്നവളായിരുന്നു ഞാനും നീയും... ആ സാങ്കല്പികതയില്‍ എന്റെയും നിന്റെയും വാക്കുകള്‍ക്ക് ഒരേ ദിശയായിരുന്നു , ഒരേ വേഗമായിരുന്നു, ഒരേ ആക്കമായിരുന്നു,ഒരേ മാനമായിരുന്നു...... പക്ഷേ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ എല്ലാം മാറിപ്പോയി ... എല്ലാം തികഞ്ഞ ആളായിരുന്നില്ല ഞാന്‍.. പക്ഷേ നിന്റെ മുന്നില്‍ ഒരിക്കലും ചെറുതാവരുത് എന്നുണ്ടായിരുന്നു എനിക്ക് ..അത് ശരിയായിരുന്നോ  എന്നെനിക്കറിയില്ല...പക്ഷെ ഒന്നു മാത്രമറിയാം  എല്ലാം നിനക്കു വേണ്ടിയായിരുന്നു .. നിന്റെ മുന്നില്‍ ഞാനിപ്പോഴും സ്വാര്‍ത്ഥതയുടെ  ചട്ടക്കൂടില്‍  ഒതുങ്ങി പോകുന്നു ... നീ മനസ്സിലാക്കാത്ത നിന്റെ നന്മക്കുവേണ്ടി    മാത്രം നിലകൊള്ളുന്ന  ഈ നിഴലിനെ നിനക്കു വരച്ചെടുക്കാന്‍ കഴിയാതെ വരുന്നു. .. നിന്റെ അനാവശ്യമായ എതിര്‍പ്പുകള്‍ പലപ്പോഴും എന്റെ താളം തെറ്റിക്കുന്നു ... ഇന്നെന്റെ വാക്കുകള്‍ അനാഥമാണ് ... പ്രത്യാശയുടെ പുതിയ കൂട് തേടി നീ പറന്നകലുംപോള്‍ ആ കൂടിനു ചുറ്റും ഒരു സംരക്ഷിത വലയം തീര്‍ത്തുകൊണ്ട് ‍‍‌അദൃശ്യനായി   ഞാനുണ്ടാവും നീ വെറുത്തു കൊണ്ടിരിക്കുന്ന എന്റെ വാക്കുകളും ...........

Wednesday 3 August 2011

മായാത്ത ഓര്‍മ്മയില്‍ ....


നാലു വര്‍ഷം തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മിക്കാനായി   കുറച്ചു നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും ബാക്കി.... വെറുത്ത പോയ ദിവസങ്ങള്‍ ഇന്നും മനസ്സില്‍ ഒരു കറുത്ത ഏടായി നില നില്‍ക്കുന്നു....  കോളേജിലെ അവസാനത്തെ ടുറും ചിലതൊക്കെ ഓര്മ്മപ്പെടുത്തുന്നു....
ഒറ്റപ്പെട്ടു പോയ, ക്യാമറക്കണ്ണ്‍കളാല്‍ പോലും ഉപേക്ഷിക്കപ്പെട്ട എന്നെ തേടി വന്നത് ഏകാന്തതയുടെ കത്തുന്ന നീറ്റലായിരുന്നു.... അതും പരിധി വിട്ടപ്പോള്‍ കണ്ണിരില്‍ അഭയം തേടി...
അതവന്‍ മാത്രമേ കണ്ടുള്ളൂ..... കരയുന്നെങ്കില്‍ ആരും കാണാതെ കരയണം ...  അല്ലെങ്കില്‍ തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുടെ മുന്നില്‍ മാത്രം...........എന്‍റെ സൗഹൃദത്തിന്റെ ഭാഷ അതായിരുന്നു, എപ്പോഴും,ഇപ്പോഴും..............പിന്നെ bangloorile project daysil ഇരുളില്‍ നമ്മള്‍ ഒരുമിച്ചു സ്വപ്നങ്ങള്‍ കണ്ടു ഉറങ്ങാതിരുന്ന രാത്രികളിലെ- ''നേരമ്പോക്കും തമാശകളും സ്വപ്നങ്ങളും അതിലെ ജീവിതവും ഒരിക്കലും തീരാത്തതായിരുന്നു.. നശിക്കാത്തതും........''
ഒരു വശത്തു സംഭവിച്ചിരുന്ന ആഴത്തിലേറ്റ മുറിവിനെ തുന്നിച്ചേര്‍ക്കുന്ന ഒരനുഭവം....
സൗഹൃദത്തില്‍ നന്ദി പറച്ചിലുകള്‍ ഇല്ലാത്തതു കൊണ്ടു പറയുന്നില്ല...... പക്ഷെ, സ്നേഹത്തോടെ ഞാനോര്‍ക്കുന്നു എന്‍റെ ആ കൂട്ടുകാരെ.............

കൈയൊപ്പ്.........

ഓര്‍മ്മയുടെ അന്ത്യയാമങ്ങളില്‍ , ഇന്നും
ഉത്തരമില്ലാത്ത ചോദ്യമായി ഞാനും,
ചോദ്യചിഹ്നമായി ജീവിതവും.....
നിലാവു പരത്താന്‍ കഴിയാത്ത രാത്രികളും,
സുഗന്ധം തരാന്‍ മറന്ന നിശാഗന്ധികളും,
ചക്രവാളത്തെ ചുവപ്പിക്കാന്‍ കഴിയാതിരുന്ന
സായന്തനങ്ങളും,
എന്റേത് മാത്രമായിരിക്കാം.....
മനസ്സിന്റെ വിഹ്വലതകളില്‍ ആടിയുലഞ്ഞു,
അശ്രു എന്നില്‍ തീര്‍ത്തതു തോരാത്ത
മഴ തന്നെയായിരുന്നുവോ??????
ജീവിതമൊരു വഴിയമ്പലമാണെങ്കില്‍ ,
എന്നും ഞാനതിലൊരു ഭിക്ഷാടകനായിരുന്നു....
വെളിച്ചത്തിലേയ്ക്കു വന്നു കത്തിയെരിഞ്ഞു , ജീവന്‍
പൊലിച്ച ഈയാംപാറ്റകളെ പോലെയായിരുന്നു
എന്റെ മോഹങ്ങളും....
ഓര്‍മ്മയില്‍ ചുടു ചാരമായ സ്വപ്‌നങ്ങള്‍ ....
പണ്ടെങ്ങോ എന്‍ ഹൃദയത്തില്‍ നീ ചാര്‍ത്തിയ
കൈയൊപ്പ് മാത്രമുണ്ടിന്നും ഓര്‍മ്മിക്കാന്‍.....
ഇന്നാ ഹൃദയം പോലും എന്നിലുണ്ടോ??
ജീവന്റെ അവസാന താളുകളിലും , ഓര്‍മ്മയുടെ
കാണാക്കയങ്ങളിലും ഒരു വിളിപ്പാടകലെ ഞാനെന്നും
സൂക്ഷിക്കും, മനസ്സില്‍ ആ കൈയൊപ്പ്...
എന്റെ സ്വപ്നങ്ങളുടെ ഒരേയൊരു സാക്ഷാത്കാരം.....

മഴ.....

മഴ................
മഴയ്ക്കെന്നും ഓരോരോ ഭാവങ്ങളാണ്...
ഓരോ സന്ദര്‍ഭത്തിനനുസരിച്ച് മഴ ഒരു പ്രതീകമായിത്തീരുന്നു....
എന്നും ആര്‍ക്കൊക്കെയോ വേണ്ടി പെയ്യുന്ന മഴ.................
പണ്ടൊക്കെ മഴ എനിക്കായ് പെയ്തതു കടലാസു തോണികള്‍ക്ക് വിഹരിക്കാനായിരുന്നു,....
പിന്നെ പെയ്തത് ഞാന്‍ പുതിയ ക്ലാസിലേക്കായി എന്നറിയിക്കാനായിരുന്നു....
ഇടയ്ക്കെപ്പോഴോ മഴയ്ക്ക് സംഹാരത്തിന്റെ രുപമുണ്ടെന്നും  ഞാന്‍ മനസ്സിലാക്കി...
ഉള്ളില്‍ തിളച്ച് മറിയുന്ന മരുഭൂമിയുടെ കനല്‍ ചുടില്‍ മഴ എന്നില്‍ ഒരു ആശ്വാസമായി പെയ്തിറങ്ങി....
ഏകാന്തത അലോസരപ്പെടുത്തിയപ്പോള്‍ മഴ ഒരു കൂട്ടുകാരനായി വന്നു......
മനസ്സില്‍ കാല്പനികത ഉണര്‍ന്നപ്പോഴും ,
പ്രണയത്തിന്‍റെ പച്ചപ്പ് കണ്ടപ്പോഴും,
അരികില്‍ നിശബ്ദമായി പെയ്യുന്ന മഴയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു..
പക്ഷെ ഇന്ന് പെയ്യുന്ന മഴ എന്റെ ഉള്ളില്‍ ഭീതിയുടെ മിന്നല്‍പ്പിണരുകള്‍ സൃഷ്ടിക്കുന്നു.....
ഇനിയെന്ത്‌ എന്ന ഭാവത്തോടെ ആ മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു....
മഴ കൊണ്ടു വരുന്ന പ്രത്യാശയുടെ നനവിനായി ഞാനും കാത്തിരിക്കുന്നു...