കത്തിത്തീരാത്തൊരഗ്നിയായി
കാലത്തിന്‍റെ മാറില്‍ കനല്‍മഴ
വീഴ്ത്തിക്കൊണ്ട് വെയില്‍ ....
ഒരിറ്റു തണലിനായി പടുവൃക്ഷങ്ങളുമില്ല ..
ഉരുകിത്തീരുന്ന ചൂടിലും
അവളെന്‍റെ നിഴല്‍ കടംകൊണ്ടു...
വരണ്ടുണങ്ങിയ മനസ്സും,
തകര്‍ന്നടിഞ്ഞ സ്വപ്നത്തിന്‍റെ
ശവക്കൂനകളും,
അവള്‍ക്കൊപ്പമെത്താതിരുന്ന
തളര്‍ന്ന കാലുകളും
എന്തിനോ വേണ്ടി ദാഹിച്ചു ...
കയ്യെത്തും ദൂരത്തായിരുന്നിട്ടും
എനിക്കും അവള്‍ക്കുമിടയില്‍ പണിതുവീണ
അദൃശ്യമായ കാലയവനികയുടെ
അപ്പുറത്തു നിന്ന് അവള്‍ പുഞ്ചിരിക്കുന്നു,
കൂടെ എന്‍റെ നിഴലും...
യാഥാര്‍ഥ്യത്തിന്‍റെ മറ്റേക്കോണില്‍
സ്വപങ്ങളുടെ ഭാണ്ടക്കെട്ടും പേറി
ഞാന്‍ വീണ്ടും യാത്ര തുടങ്ങി..
ഇനിയും പെയ്യാതിരിക്കുന്ന
മഴനൂല്‍സ്പര്‍ശത്തിനായി....
കാലത്തിന്‍റെ മാറില്‍ കനല്‍മഴ
വീഴ്ത്തിക്കൊണ്ട് വെയില്‍ ....
ഒരിറ്റു തണലിനായി പടുവൃക്ഷങ്ങളുമില്ല ..
ഉരുകിത്തീരുന്ന ചൂടിലും
അവളെന്‍റെ നിഴല്‍ കടംകൊണ്ടു...
വരണ്ടുണങ്ങിയ മനസ്സും,
തകര്‍ന്നടിഞ്ഞ സ്വപ്നത്തിന്‍റെ
ശവക്കൂനകളും,
അവള്‍ക്കൊപ്പമെത്താതിരുന്ന
തളര്‍ന്ന കാലുകളും
എന്തിനോ വേണ്ടി ദാഹിച്ചു ...
കയ്യെത്തും ദൂരത്തായിരുന്നിട്ടും
എനിക്കും അവള്‍ക്കുമിടയില്‍ പണിതുവീണ
അദൃശ്യമായ കാലയവനികയുടെ
അപ്പുറത്തു നിന്ന് അവള്‍ പുഞ്ചിരിക്കുന്നു,
കൂടെ എന്‍റെ നിഴലും...
യാഥാര്‍ഥ്യത്തിന്‍റെ മറ്റേക്കോണില്‍
സ്വപങ്ങളുടെ ഭാണ്ടക്കെട്ടും പേറി
ഞാന്‍ വീണ്ടും യാത്ര തുടങ്ങി..
ഇനിയും പെയ്യാതിരിക്കുന്ന
മഴനൂല്‍സ്പര്‍ശത്തിനായി....
No comments:
Post a Comment