ഇന്നും കാലിക്കുപ്പിയും ചുറ്റും വീണു കിടക്കുന്ന സിഗരറ്റു കുറ്റികളും തന്നെയാണ് അവന് കൂട്ട് .. പുറത്ത് പെയ്യുന്ന ചാറ്റല്‍മഴയില്‍ അവന്‍റെ ഓര്‍മകളും ഇഴുകിച്ചേര്‍ന്നു.. കൂട്ടിലിട്ടു അടച്ചു വച്ച ഓര്‍മകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു, അവനു ചുറ്റും കറങ്ങാന്‍ തുടങ്ങി..ചുറ്റും പരക്കുന്ന ഇരുട്ടില്‍ വെളിച്ചം വിതറിയ അവളുടെ പുഞ്ചിരി തൂകുന്ന മുഖം.. ഒരുമിച്ചു നടന്ന് തയഞ്ഞ ഇടവഴി .. അവര്‍ക്കായി രാത്രിയിലും ആഞ്ഞടിച്ച കടലിലെ തിരകള്‍ .. ജീവിതത്തിന്‍റെ ഏതോ ഇടനാഴിയില്‍ വച്ച് നഷ്ടപ്പെട്ട പ്രണയത്തിന്‍റെ സുഗന്ധം.. എന്തായിരുന്നു പെട്ടെന്ന് സംഭവിച്ചത്?
എല്ലാത്തിനും അവളും തയ്യാറായിരുന്നു...പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു.. പെണ്ണല്ലേ.. അവര്‍ക്ക് ഈ ഏകാന്തത എന്തെന്ന് അറിയില്ലല്ലോ.. അത് അനുഭവിക്കാന്‍ അവര്‍ക്കൊരിക്കലും അവസരം വരാറില്ലല്ലോ.. ടി.വി.യില്‍ അപ്പൊ കളിച്ചു കൊണ്ടിരുന്ന ''സെക്കന്‍ഡ് ഷോ" എന്ന സിനിമയിലെ ഡയലോഗ് അവനെ വീണ്ടും യാഥാര്‍ഥ്യത്തിലേക്കെത്തിച്ചു . . "അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന്‍ " .. ബാക്കിയുള്ള മദ്യത്തില്‍ അവളുടെ മണം ചേര്‍ത്ത് ഒറ്റവലിക്ക് കുടിച്ചു.. വീണ്ടും ഒരു സിഗരറ്റ് കൂടി കത്തിച്ച് പുകയില്‍ അവളുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി .. നീണ്ടു വളര്‍ന്ന മുടിയിലൂടെ അവള്‍ പതുക്കെ വീണ്ടും കയറാന്‍ തുടങ്ങി.. അപ്പോഴും അവനോര്‍ത്തു കൊണ്ടിരുന്നത് അവളുടെ ഇടത്തെ ചെവിക്ക് പിറകിലെ ആ കാക്കപ്പുള്ളിയെ കുറിച്ചായിരുന്നു..

No comments:
Post a Comment