എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ സിനിമയായിരുന്നു ഡയമണ്ട് നെക്ലേസ് ... ആദ്യമായിട്ടാണ് വിജിത്ത്, നവനീത് , ജിതിന്‍ പ്രഭ ഇവര്‍ എല്ലാവരുടെയും കൂടെ ഒരുമിച്ചൊരു സിനിമയ്ക്കു പോകുന്നത്.... വീണ്ടും ഫഹദിന്റെ വക ഒരു നല്ല സമ്മാനം... കൂടെ ലാല്‍ജോസിന്റെ സംവിധാന മികവും.. ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രത്തിലൂടെ ഫഹദ് മലയാള സിനിമയില്‍ തന്‍റെ സ്ഥാനം ഊട്ടിയുറപ്പിച്ചു ... Superb Character Selection.. ഗള്‍ഫില്‍ ധൂര്‍ത്തടിച്ചു പൈസ കളയുന്ന ഒരു ചെറുപ്പക്കാരന്‍ നേരിടുന്ന വെല്ലുവിളികളെ കൃത്യമായി അവതരിപ്പിക്കാന്‍ ഫഹദിനു കഴിഞ്ഞു... അരുണിന്‍റെയും അരുണുമായി അടുത്തിടപഴകുന്ന മൂന്ന്‍ സ്ത്രീകളുടെ നിഷ്കളങ്കമായ സ്നേഹം നമുക്കിതില്‍ കാണാന്‍ പറ്റും... പരിജയപ്പെടുന്ന എല്ലാവരിലും ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന അരുണിനേയും , ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ പറ്റി സ്വന്തം അമ്മയോട് പോലും പറയാന്‍ പറ്റാത്ത അരുണിന്‍റെ നിസ്സഹായതയും തീര്‍ത്തും സ്വാഭാവികമായ അഭിനയത്തിലൂടെ ഫഹദ് വെള്ളിത്തിരയിലെത്തിച്ചു.. പിന്നെ ബുര്‍ജ് ഗലീഫയില്‍ നിന്ന് തറയിലെത്താന്‍ ഒരു വീഴ്ച മതിയെന്നു ഫിലിമിലെ ഒരു കഥാപാത്രം പറയുന്നതിലൂടെ ജീവിതത്തില്‍ പണവും ഒന്നും ശാശ്വതമല്ലെന്ന തത്വചിന്ത സംവിധായകന്‍ പറയുന്നു.. ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമമൊന്നുമില്ലാതെ രാജശ്രീയും (സിനിമയിലെ കഥാപാത്രത്തിന്റെ പേര്) ലക്ഷ്മി എന്ന നേഴ്സും സംവൃതാ സുനിലും ഗംഭീരമാക്കി..... സിനിമയുടെ 1st Halfinte അവസാനം വരുന്ന ഡയമണ്ട് നെക്ക്ലെസ് പിന്നീടുള്ള കഥയുടെ ഗതി നിയന്ത്രിക്കുന്നു... മടുപ്പോന്നുമില്ലാതെ ഫുള്‍ടൈം ആസ്വദിച്ചിരുന്ന സിനിമ.. ഫഹദിന്റെ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടി അല്ല മാക്സിമമം ഗ്യാരണ്ടി തന്നെ തരാന്‍ പറ്റുമെന്ന് ഇതുവരെയുള്ള സിനിമകളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു.... പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നുവെങ്കിലും കഥ നമ്മളെ നയിച്ച വഴി തീര്‍ത്തും സന്തോഷിപ്പിക്കും.... ആഭരണത്തേക്കാള്‍ മൂല്യമുള്ളതാണ് സ്നേഹമെന്നു പറഞ്ഞോര്‍മിപ്പിക്കുന്ന അവസാന സീനും മികവുറ്റതായി...
No comments:
Post a Comment