Tuesday, 22 May 2012

സമയം .............


"ആരെയും കാത്തിരിക്കാതെ , മരണമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന സമയസൂചകങ്ങള്‍ ....
ജീവന ചക്രങ്ങള്‍ മാത്രമല്ലേ നിലയ്ക്കുന്നത്?? ഇന്നെന്‍റെ മുന്നില്‍ തീര്‍ത്തു കൊണ്ടിരിക്കുന്ന പടുകൂറ്റന്‍ ഇരുമ്പഴികള്‍ സ്വപ്നങ്ങളുടെ തടവറയാണോ , അതോ കാലം തീര്‍ത്ത അതി ജീവനത്തിന്റെ തടവറയാണോ എന്നറിയില്ല...
ആരൊക്കെയോ ജീവിച്ചവശേഷിപ്പിച്ചതിന്റെ ബാക്കി ദിനങ്ങള്‍ തള്ളി നീക്കാന്‍ ഓരോരോ ജീവിതങ്ങള്‍ ...  ശരിക്കും 'സമയം' എന്ന ഫിലോസഫിയുടെ ജീവചരിത്രം എഴുതാനല്ലേ ഇത്രേം ആള്‍ക്കാരെ ജീവിപ്പിക്കുന്നത്??  ജീവിതം ഒരു കാരാഗൃഹം അല്ലേ?? അതില്‍ അര്‍ദ്ധവിരാമം ഇടുന്ന എത്ര പേരുണ്ട്?? തടവറക്കുള്ളില്‍ സ്വര്‍ഗം സൃഷ്ടിക്കുന്നവരോ??സമയം എന്ന തത്വചിന്തയ്ക്ക് ആയിരം കോടിക്കണക്കിന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കിട്ടാന്‍ വേണ്ടിയാവും ഇന്ന് വരെ കഥകളില്‍ മാത്രം കേട്ടു പഴഞ്ചനായ 'മൃതസഞ്ജീവനി ' ആര്‍ക്കും ലഭിക്കാതെ പോയത്....,
ആരോ എഴുതി വച്ച മുന്‍വിധികളെ  വിമര്‍ശിക്കാനും , തിരുത്താനും , നമുക്ക് കിട്ടുന്ന അവസരങ്ങള്‍...ജീവിച്ചു തീര്‍ക്കുക.... കാലത്തിന്‍റെ അനിര്‍വചനീയത 'Feel'  ചെയ്യുന്നത് കൊണ്ടാവാം  ഇപ്പോഴും മരണത്തെ സ്വയം വിളിച്ചു വരുത്താതെ ജീവിക്കാനുള്ള ഒരു പ്രേരണ കുറെ പേരുടെ ഉള്ളില്‍ ഇപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.....
ഇന്ന് യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തു ചാടെണ്ടി  വരുമ്പോള്‍  അറിയാതെ മനസ്സില്‍ ആഗ്രഹിച്ചു പോകുകയാണ് ഡിസംബറില്‍ മലകളേയും കുന്നുകളെയും  സൂര്യനെ പോലും പുതപ്പിക്കുന്ന ആ മഞ്ഞുപുതപ്പ് കിട്ടിയിരുന്നെങ്കില്‍ എന്ന്.... മീശയും കാലത്തിന്റെ പെട്ടെന്നുള്ള പോക്കും കൊണ്ട് ഇന്നെനിക്ക് പോയി ഒളിച്ചിരിക്കാന്‍ ആ അമ്മ മടിത്തട്ടും കുഞ്ഞു നിഷ്കളങ്കതയുമില്ലല്ലോ.... വാരിയൊതുക്കിയ നീളന്‍ മുടിയിഴകളില്‍ ഇന്ന് കാലത്തിന്റെ അടയാളമായി അഴുക്കും പറ്റിയിരിക്കുന്നു....
ഈ തടവറയിലെ ശിക്ഷ തീര്‍ന്നു മരണം വരിച്ചു, സമയത്തിന്‍റെ അവസാന ശ്വാസവും നിലച്ചാല്‍ ഒരു പുനര്‍ജ്ജന്മം കിട്ടുമായിരിക്കും ... നമ്മുടെ ഭാവനക്കനുസരിച്ച് സമയം നമ്മുടെ അടിമയായി വരുന്ന കാലം...  സമയത്തിന്‍റെ ജീവചരിത്ര കുറിപ്പില്‍ ചാര്‍ത്താനായി കാത്തു വെക്കാം നമുക്കും ഒരു 'കയ്യൊപ്പ്'.............."


No comments:

Post a Comment