അങ്ങനെ ജോലിയായില്ലെങ്കിലും നല്ലവണ്ണം ആസ്വദിച്ച കുറച്ചു ദിവസങ്ങള്‍ക്ക് ബാന്ഗ്ലൂരിനു നന്ദി .... ആറു മാസത്തിലധികം Enjoy ചെയ്തപ്പോള്‍ ഒരു ഹോസ്റ്റല്‍ ലൈഫിന്‍റെ പ്രതീതി .. ഈ കാലയളവില്‍ ഒരു തവണ പോലും വീട്ടില്‍ പോകാതിരുന്ന ജയകൃഷ്ണന് തന്നെയാവും എല്ലാവരെയും Face ചെയ്യുന്നതിലും ബുധിമുട്ടുണ്ടായിട്ടുണ്ടാവുക ...പുതിയ കാറും , മാറിയ നാടും , മാറ്റമില്ലാത്ത ആള്‍ക്കാരും - എല്ലാത്തിനെയും പറ്റി ആധികാരികമായി പറയാന്‍ നിനക്കാവും കൂടുതല്‍ സാധിക്കുക ... ബാന്ഗ്ലൂരിലെ ഓര്‍മിക്കാന്‍ പറ്റുന്ന രണ്ടു ദീര്‍ഘ യാത്രകള്‍- ഒന്ന് ഹൈദരാബാദിലേക്കുള്ള തനിച്ചുള്ള യാത്രയും , രണ്ട്- Exam എഴുതാനായി ഏറണാകുളത്തേക്ക് നെവിലുമോന്നിച്ചുള്ള യാത്രയും..Gate mock Testinu 9 മണിക്ക് ഏറണാകുളം എത്തേണ്ട നമ്മള്‍ക്ക് ബസ് കിട്ടാന്‍ പോലും വൈകി..ഒടുവില്‍ കിട്ടിയ തൃശൂര്‍ ബസില്‍ കേറി യാത്ര തുടങ്ങി.. തൃശൂര്‍ എത്തിയതാകട്ടെ എട്ടു മണിക്കും..അവിടെ ദൈവദൂതനെ പോലെ വന്ന ബെന്‍സില്‍ കേറി രാജകീയമായ യാത്ര.. സക്കറിയാസിന്‍റ് റൂം അടുത്തുണ്ടായതു കൊണ്ടും രക്ഷപ്പെട്ടു.. ആരുടെയോ ഭാഗ്യം കൊണ്ട്ഒമ്പത് മണിക്ക് Exam Hallilum എത്തി.. അതിനുശേഷം സക്കറിയാസിന്റെ KFC യും കഴിച്ചു മടക്കയാത്ര...
പ്രവചനങ്ങളില്‍ താന്‍ തീര്‍ത്തും പരാജിതനാനാണെന്ന് അതുല്‍ ജോസ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരുന്നു..പക്ഷെ തോറ്റു പിന്മാറാന്‍ തയ്യാറായിരുന്നില്ല അവന്‍.. തോല്‍വിയുടെ ആക്കം കൂടി കൂടി വന്നത് മാത്രം ബാക്കി.. വിശാല ഹൃദയനായ Renjuvinte ബിരിയാണിയും കബാബും വീണ്ടും വീണ്ടും വയര്‍ നിറച്ചു കൊണ്ടിരുന്നു... ചേച്ചിയുടെ കൂടെ പോയപ്പോള്‍ പണ്ടത്തെ കൂട്ടുകാരിയെ കണ്ടത് കൊണ്ടാണോ എന്നറിയില്ല ബിനുവിന്റെ 'ഏത്തക്കയും കൊണ്ടെങ്ങോട്ടാ' എന്ന പ്രയോഗത്തിന്‍റെ ശക്തി കുറഞ്ഞത് പോലെ തോന്നി... പക്ഷെ ബിനുവിന്റെ 'ആകുലതകള്‍ക്ക്' ഇപ്പോഴും ഒരു മാറ്റവുമില്ല... ബഡായി പറയല്‍ മത്സരത്തില്‍ ജെഫിനും പഴംപൊരി ചേട്ടനും മത്സരിച്ചപ്പോള്‍ കപ്പ് രണ്ടു പേര്‍ക്കും ഒരു പോലെ പങ്കിടെണ്ടി വന്നു... തന്‍റെ Deradoon, മിലിട്ടറി മോഹങ്ങളും പിന്നെ 'Telepathy' പോലുള്ള വ്യത്യസ്തമായ ആശയങ്ങളും കൊണ്ട് ദാസന്‍ വേറിട്ടു നിന്നു... പരിചിത മുഖങ്ങള്‍ കൂടിക്കൂടി വന്നു.. അഞ്ചു, ജെസ്നി, നീതു ഇവരെയൊക്കെ വീണ്ടും കണ്ടു.. പുലര്‍ച്ചെ 3 മണിക്ക് തട്ടുകടയും അന്വേഷിച്ചു രാകേഷ്, ശ്യാം, കിണ്ണന്‍ ഇവരുടെ കൂടെ ബാന്ഗ്ലൂര്‍ നഗരത്തിലൂടെയുള്ള നടത്തവും രസകരമായിരുന്നു.. സക്കറിയാസിന്റെ ഫ്രണ്ടിന്‍റെ ടിക്കറ്റ് കാര്യത്തില്‍ നെവിലിന്റെ അഭിനയം അരങ്ങു തകര്‍ത്തു.. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.. ഭരത് ഗോപിക്ക് ശേഷം മലയാള സിനിമയ്ക്കു കിട്ടേണ്ട അമൂല്യ പ്രതിഭയെ 4 വര്‍ഷത്തിനിടയില്‍ നമ്മളാരും തിരിച്ചറിയാതെ പോയി..... പല ദിവസങ്ങളിലും നമ്മളെ മോഹിപ്പിച്ചു വഴുതി മാറിക്കൊണ്ടിരിക്കുന്ന അയലയെ ഒടുവില്‍ സ്വന്തമാക്കുമ്പോള്‍ 40 രൂപയിലെത്തി.... എല്ലാത്തിലും 'Perfection' കണ്ടെത്താന്‍ ശ്രമിക്കുന്ന, താന്‍ ഒരു ജോലിക്ക് 'Suit' ആണെന്ന് തോന്നിയാല്‍ മാത്രം അത് തിരഞ്ഞെടുക്കുന്ന , ക്യാമറക്കണ്ണിലൂടെ ലോകം വീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന , 'Philospher, Aritst ' സച്ചിനെ കൂടുതല്‍ അടുത്തറിയാന്‍ പറ്റി... കടം കൊടുത്ത പൈസ തിരിച്ചു കിട്ടാനായി ശ്യാമിന്റെ അടുത്ത് കീറിയ ഷര്‍ട്ടും ഇട്ടു പോയ ജയകൃഷ്ണന്‍ ഏറെ നേരം ചിരിക്കാന്‍ വക നല്‍കി... കുറെ ദിവസം വീട്ടില്‍ പോയി നിന്ന് തിരിച്ചു റൂമില്‍ 1 മണിക്ക് അതുല്‍ എത്തിയപ്പോള്‍ - തങ്ങളുടെ ബോസിനെ കാണാനായി മൂട്ടകള്‍ ഇറങ്ങി വന്നു കൈകൊട്ടി ചിരിച്ചു സന്തോഷമറിയിച്ചപ്പോള്‍ ഉറക്കം നഷ്ടമായത് എനിക്കായിരുന്നു.. അന്ന് ഉറക്കം വന്നപ്പോള്‍ രാവിലെ 5.30.... ബാന്ഗ്ലൂര്‍ എത്തിയത് മുതല്‍ കാണണമെന്നാഗ്രഹിച്ച കബൂണ്‍ പാര്‍ക്കിലും ബിനുവിനു പോകാന്‍ അവസരം കിട്ടി, കൃതാര്‍ത്ഥനായി ... തീരുമാനങ്ങള്‍ ഇടയ്ക്കിടെ ആലോചിച്ചു മാറ്റി കൊണ്ടിരുന്ന നെവിലിന്‍റെ സ്പീഡ് കൂടി - ആലോചാനയുടെതല്ല, തീരുമാനം മാറുന്നതിന്റെ... 'Treat' തരാമെന്നു പറഞ്ഞു പറ്റിച്ചു ' Light' കത്തുന്ന ഷൂവും വാങ്ങി ജെഫിനും, ബിനുവും, നെവിലും,അതുലും നേരത്തെ നാട്ടിലേക്ക് മടങ്ങി.... നെല്ലിക്കുറ്റിയിലെ ലാസ്റ്റ് ഡേയ്സിലെ പോലെ ബാന്ഗ്ലൂരിലും അവസാന ദിവസങ്ങളില്‍ ആഗ്രഹിച്ചതു പോലെ രാകേഷ് കൂടെയുണ്ടായിരുന്നു.. ഇനിയെന്നു കാണുമെന്നറിയില്ല... വിക്ടറെയും 'Miss' ചെയ്യുന്നു... അങ്ങനെ മാര്‍ച്ച് 31 nu ശ്യാമിന്റെ വക Treatum കിട്ടി..ശ്യാം ആദ്യമായി വികാരാധീനനായി കാണപ്പെട്ടു... അന്ന് ശ്യാം പറഞ്ഞ കണക്കൊക്കെ ഓര്‍മ്മയുണ്ടോ രാകേഷേ?? ശ്യാമിന്റെ ഭീഷ്മായനവും വക്കീലിന്റെ ചുറ്റിക്കളിയും ഇനിയും പൂത്തുലയട്ടെ... അവസാന ദിവസം ഹൃദയത്തില്‍ ചാര്‍ത്താനായി സച്ചിന്റെ 'Snaps'ഉം... അങ്ങനെ സെപ്തംബര്‍ 13 നു തുടങ്ങി മാര്‍ച്ച് 31 ല്‍ ഈ യാത്ര താല്‍ക്കാലികമായി അവസാനിച്ചു.. കമ്മ്യുണിസത്തിന്റെ ആശയ പോരാട്ടങ്ങളുമായി നമുക്കിനി FB ലൂടെ കൊമ്പ് കോര്‍ക്കാം ബിനു,ജെഫിന്‍,നെവില്‍,കിണ്ണാ.. ഓര്‍മകളുടെ സൗഹൃദ കൂട്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ Niit-ലെ കൂട്ടുകാരായ നിതിന്‍,നവനീത്,വിദ്യ തുടങ്ങിയവരും.. അവസാനം ബസ്സില്‍ കയറി ഞാനും , കിണ്ണനും - അമലോടും, രൂബനോടും Bye പറഞ്ഞു പോകുമ്പോള്‍ അറിയില്ല ഇനി എന്ന് കാണും , എന്ന് തിരിച്ചു വരും,ആരൊക്കെ കൂടെയുണ്ടാവും എന്നൊക്കെ... ആര്‍ദ്ര ചോദിച്ച
' നിര്‍ത്താറായില്ലേ ഈ Bangalore days' എന്നാ ചോദ്യത്തിനും താല്‍ക്കാലിക ഉത്തരമായി "നിര്‍ത്തി..." പുതുതായി കിട്ടിയ, പുതുക്കിയ എല്ലാ സൌഹ്യദത്തിനും നന്ദി.. ഇനിയും വീണ്ടും കാണാം ബാന്ഗ്ലൂര്‍ വച്ച് തന്നെ എന്ന ശുഭപ്രതീക്ഷയോടെ നിര്‍ത്തുന്നു....
nice to read...gud..
ReplyDelete