Tuesday, 22 May 2012
അവളും കമ്മ്യുണിസ്റ്റ് ആയിരുന്നു....
സജീവമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ഉള്ളില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്ന വികാരം ആളിപ്പടരുന്നു എന്നും... ചിന്തകളെ മത്ത് പിടിപ്പിക്കുന്നു..അവസരവാദ രാഷ്ട്രീയത്തില്‍ അടി തെറ്റാതെ ജയത്തിലും തോല്‍വിയിലും എന്നും കൂടെ നിന്നു ... മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതായിരിക്കാം .. ഒരു നിഷേധിയുടെ സ്വരമായിര്‍ന്നു എന്നും കമ്മ്യുണിസ്റ്റിനു... തെറ്റുകള്‍ക്കെതിരെയും ചിലപ്പോള്‍ തെറ്റല്ലെങ്കിലും തെറ്റെന്നു മനസ്സില്‍ തോന്നിയ എന്തിനെതിരെയും ക്ഷുഭിതനായി പൊട്ടിത്തെറിക്കുന്ന മനസ്സിന്റെ സമാനതയായിരിക്കാം കമ്മ്യുണിസത്തിലേക്കു ആകര്‍ഷിച്ചത്... Das Capitalum , Carl Marxn നെയും ആധികാരികമായി പഠിച്ചിട്ടല്ല ഇങ്ങനെയൊരു സ്വഭാവം രൂപപ്പെട്ടത്.... പക്ഷെ ഇപ്പൊ എല്ലാത്തിനെയും കുറിച്ചു ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹം... പഠിച്ചു തുടങ്ങിന്നു വേണേല്‍ പറയാം.... പാര്‍ട്ടിക്ക് വേണ്ടി ഓടി നടക്കുന്ന കോണ്‍ഗ്രസ് കാരന്റെ മകള്‍ ആയിരുന്നെങ്കിലും അവള്‍ ഒരിക്കലും ഒരു കോണ്‍ഗ്രസ്സുകാരി ആയിരുന്നില്ല... അല്ലേല്‍ അവളിപ്പോഴും കള്ളം പറയുന്നു... അവളുടെ നാട്ടുകാര്‍ ഇപ്പോഴും അപരിഷ്കൃത സ്വഭാവമുള്ളവരായിരുന്നു എങ്കിലും അവള്‍ അങ്ങനെ ആയിരുന്നില്ല .. നിന്റെ ഈ കമ്മ്യുണിസ്റ്റ് സ്വഭാവമായിരിക്കും എനിക്കിഷ്ടമായത്.. എല്ലാത്തിനെയും എതിര്‍ക്കാന്‍ ശ്രമിക്കുന്ന ആ സ്വഭാവം... മനസ്സില്‍ നിഷ്കളങ്കത സൂക്ഷിക്കുന്ന നിഷേധി (കമ്മ്യുണിസ്റ്റ്) ... ഒരു കമ്മ്യുണിസ്റ്റിന്റെ എല്ലാ സ്വഭാവ സവിശേഷതകളും നിനക്കുണ്ട് , നീ എന്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ... പിന്നെ എല്ലാത്തില്‍ നിന്നും വേറിട്ട് നില്ല്ക്കുന്നത് നിന്റെ പേടി മാത്രമാണ് ... ഇരുപതില്‍ അധികം വര്‍ഷം മറ്റു ആശയങ്ങളെ മുറുകെ പിടിച്ചു കഴിയുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് കിട്ടിയതവാം അത് അല്ലേ???? അവരോടുള്ള കടപ്പാട്....സ്വത്വ സമരത്തെക്കാള്‍ വര്‍ഗസമരത്തിന് പ്രാധാന്യം കൊടുക്കുന്ന കമ്മ്യുണിസ്റ്റ് പോരാട്ടം പോലെയാണല്ലോ നമ്മുടെ സ്നേഹത്തിന്റെ പോരാട്ടവും...
Subscribe to:
Post Comments (Atom)
bad...
ReplyDelete