Thursday, 31 May 2012

ആകാശം................

ആകാശം.... പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ  കഥാപാത്രം..... കുറെ പ്രപഞ്ചസത്യങ്ങളെ പേറി നടക്കുന്ന ഒരു മഹാസംഭവം...പണ്ടു മുതലേ തെറ്റാത്ത  തിരക്കഥയിലൂടെ ദിവസം മുഴുവന്‍ പണിയെടുക്കുന്ന 'നൈറ്റ്‌ ഷിഫ്റ്റ്‌' ഇഷ്ടമല്ലാത്ത  സൂര്യന്‍....'എന്താടോ നിനക്ക്  ഒരു രാത്രിയെങ്കിലും പണിയെടുത്തൂടെ എന്ന് ചോദിച്ചു പോയിട്ടുണ്ട് കുട്ടിക്കാലത്ത്...ഒരിക്കല്‍ പോലും അടുത്ത് വരില്ലെങ്കിലും പരസ്പരം അകലെ നിന്ന് കണ്ട്‌ പ്രണയം പങ്കുവെക്കുന്ന  സൂര്യനും താമരയും... എനിക്ക് സ്വപ്നങ്ങള്‍ക്ക്  വര്‍ണം പൂശാനുള്ള  ഒരു പ്രതലമായിരുന്നു എന്നും ആകാശം.... ആകാശത്തിന്റെ അടുത്തെത്താന്‍ കഴിവുള്ള  ഒരേയൊരു ജീവിയായി  പരുന്തിനെ കണ്ടിരുന്നു പലപ്പോഴും...ആകാശം തൊട്ടു തോട്ടില്ലെന്ന  മട്ടില്‍ പരുന്ത്‌ പറക്കുമ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്കും ചിറകു മുളക്കുമെന്ന പ്രത്യാശയും കൂടെ വളര്‍ന്നു.... ഭൂമിയിലെ ഏറ്റവും വലിയ  ചിത്രകാരനായ  മിന്നലിന്റെ കലാസൃഷ്ടിയും  നമ്മള്‍ക്ക് കാട്ടിതരുന്നത്  ഈ ആകാശമല്ലേ?? ഭൂമിയുടെ സമയ ചക്രം തിരിക്കുന്ന   ജോലി  പകല്‍ മുഴുവന്‍ സൂര്യന്‍ ഏറ്റെടുത്തു നടക്കുമ്പോള്‍  രാത്രിയില്‍ അതു ചന്ദ്രനും നക്ഷത്രങ്ങളും ചെയ്യുന്നു... ചന്ദ്രനും പ്രണയിക്കുന്നില്ലേ ചെമ്പകത്തിനെ??? അവിടുത്തെ കൂട്ടുകാരുടെ പ്രണയ സന്ദേശ വാഹകനായിരിക്കും മേഘം...ആകാശത്തിലെ കളിക്കൂട്ടുകാരുടെ  'Hide and seek' കളിയായിരിക്കാം ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും അല്ലെ? മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കുന്നു എന്നതും ഒരു വിശ്വാസം... തൊട്ടടുത്ത്‌ തന്നെ  ഉണ്ട്  പക്ഷെ അകലെ, എന്നാലും ഉള്ളില്‍ അവരുടെ ജ്വാല അണയാതെ കത്തുന്നു... മനസ്സിലെ ആ പ്രതിരൂപം നമ്മള്‍ നക്ഷത്രങ്ങളിലൂടെ ആകാശത്ത് കാണുന്നു...  അതു മാത്രമാണോ,  ഭൂമിയില്‍ പ്രത്യാശയുടെ പ്രകാശം പരത്തുന്നുന്നതും നന്മയുടെയും സമൃദ്ധിയുടെയും  വിത്തുകള്‍ പാകുന്നതും ഈ ആകാശം ഉള്ളത് കൊണ്ടല്ലേ?? ആകാശം മഴയിലൂടെ താന്‍ പ്രണയിക്കുന്ന  മണ്ണിനെ ചുംബിക്കുന്നു...എന്തൊരു മനോഹരമായ കാഴ്ചയാണത്??മഴയെ പ്രണയത്തിന്‍റെ പ്രതീകമായി കരുതുന്നത്  ഇതൊക്കെ കൊണ്ടാവാം... ഇത് മാത്രം പോരാ എന്നുള്ളത് കൊണ്ടായിരിക്കാം  മഴയില്ലാ ദിവസങ്ങള്‍ മഴയുള്ള  ദിവസങ്ങളേക്കാള്‍ കൂടുതല്‍ വരുന്നത്....ഭൂമിയുടെ ചരമഗീതം പാടിക്കോളൂ, 2012 ഡിസംബറില്‍ എല്ലാം  അവസാനിക്കും എന്ന ശാസ്ത്രീയമായ തെളിവുകള്‍ നിരത്തുമ്പോള്‍ മണ്ണ് കാത്തിരിപ്പ്‌ തുടങ്ങുന്നു ആകാശത്തിന്റെ അവസാന ചുംബനങ്ങള്‍ക്കായി.. ആകാശമേ നീ തെളിയിക്കു നിനക്കു മരണമില്ലെന്നു....

Tuesday, 22 May 2012

ഡയമണ്ട് നെക്ലേസ്


എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ  സിനിമയായിരുന്നു ഡയമണ്ട് നെക്ലേസ് ...  ആദ്യമായിട്ടാണ്  വിജിത്ത്, നവനീത് , ജിതിന്‍ പ്രഭ  ഇവര്‍ എല്ലാവരുടെയും കൂടെ ഒരുമിച്ചൊരു സിനിമയ്ക്കു പോകുന്നത്.... വീണ്ടും ഫഹദിന്റെ വക ഒരു നല്ല സമ്മാനം... കൂടെ ലാല്‍ജോസിന്റെ സംവിധാന മികവും.. ഡോക്ടര്‍ അരുണ്‍ എന്ന കഥാപാത്രത്തിലൂടെ ഫഹദ്‌  മലയാള സിനിമയില്‍ തന്‍റെ സ്ഥാനം ഊട്ടിയുറപ്പിച്ചു ...  Superb Character Selection.. ഗള്‍ഫില്‍ ധൂര്‍ത്തടിച്ചു പൈസ കളയുന്ന ഒരു ചെറുപ്പക്കാരന്‍ നേരിടുന്ന  വെല്ലുവിളികളെ  കൃത്യമായി അവതരിപ്പിക്കാന്‍ ഫഹദിനു കഴിഞ്ഞു...   അരുണിന്‍റെയും അരുണുമായി അടുത്തിടപഴകുന്ന  മൂന്ന്‍ സ്ത്രീകളുടെ നിഷ്കളങ്കമായ സ്നേഹം നമുക്കിതില്‍ കാണാന്‍ പറ്റും...  പരിജയപ്പെടുന്ന  എല്ലാവരിലും ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന അരുണിനേയും ,  ഇഷ്ടപ്പെടുന്ന  പെണ്‍കുട്ടിയെ പറ്റി സ്വന്തം അമ്മയോട്  പോലും പറയാന്‍ പറ്റാത്ത അരുണിന്‍റെ നിസ്സഹായതയും തീര്‍ത്തും സ്വാഭാവികമായ അഭിനയത്തിലൂടെ ഫഹദ്‌ വെള്ളിത്തിരയിലെത്തിച്ചു.. പിന്നെ ബുര്‍ജ്‌ ഗലീഫയില്‍ നിന്ന് തറയിലെത്താന്‍ ഒരു വീഴ്ച മതിയെന്നു ഫിലിമിലെ ഒരു കഥാപാത്രം പറയുന്നതിലൂടെ ജീവിതത്തില്‍ പണവും ഒന്നും ശാശ്വതമല്ലെന്ന തത്വചിന്ത  സംവിധായകന്‍ പറയുന്നു..  ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമമൊന്നുമില്ലാതെ  രാജശ്രീയും (സിനിമയിലെ കഥാപാത്രത്തിന്റെ പേര്) ലക്ഷ്മി എന്ന നേഴ്സും സംവൃതാ സുനിലും ഗംഭീരമാക്കി.....  സിനിമയുടെ 1st Halfinte അവസാനം വരുന്ന ഡയമണ്ട്‌ നെക്ക്ലെസ്  പിന്നീടുള്ള കഥയുടെ  ഗതി നിയന്ത്രിക്കുന്നു... മടുപ്പോന്നുമില്ലാതെ ഫുള്‍ടൈം ആസ്വദിച്ചിരുന്ന  സിനിമ.. ഫഹദിന്റെ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടി അല്ല മാക്സിമമം ഗ്യാരണ്ടി തന്നെ തരാന്‍ പറ്റുമെന്ന് ഇതുവരെയുള്ള  സിനിമകളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നു....  പ്രതീക്ഷിച്ച  ക്ലൈമാക്സ് ആയിരുന്നുവെങ്കിലും കഥ  നമ്മളെ നയിച്ച വഴി തീര്‍ത്തും സന്തോഷിപ്പിക്കും.... ആഭരണത്തേക്കാള്‍ മൂല്യമുള്ളതാണ് സ്നേഹമെന്നു പറഞ്ഞോര്‍മിപ്പിക്കുന്ന അവസാന സീനും മികവുറ്റതായി...
 

22 Female Kottayam...


അങ്ങനെ കുറെ ദിവസമായി കാണണം എന്ന് കരുതിയ  '22 Female kottayam' കാണാനുള്ള അവസരം ഇന്നു കിട്ടി ...  സുധിനെ നിര്‍ബന്ധിച്ചു കൊണ്ടു പോയതാണെങ്കിലും സിനിമ അവനും ഇഷ്ടമായി... ആരും എടുക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയം ഭംഗിയായി ആഷിക് അബു ചിത്രീകരിച്ചു..ഈ സിനിമ  കണ്ടവരാരും ഈ കോട്ടയംകാരി നേഴ്സിനെ മറക്കാനിടയില്ല....  ഇങ്ങനെയായിരിക്കണം  ഒരു പെണ്ണെന്നു  റീമയുടെ 'ടെസ്സി അബ്രഹാമിലൂടെ ' നമുക്ക്  കാണാന്‍ സാധിക്കും..മലയാളത്തില്‍ എന്നെന്നും ഓര്‍ക്കപെടുന്ന ഒരു സ്ത്രീ വേഷമായിരിക്കും റീമയുടെ ടെസ്സി.. തളര്‍ച്ചയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ശക്തമായ തിരിച്ചു വരവും , സ്ത്രീയുടെ സഹനം  ഒരു ദൗര്‍ബല്യമാണെന്ന്  കരുതരുതെന്ന ശക്തമായ  പാഠവും  ഈ സിനിമ നല്‍കുന്നു.... സെലെക്‌ടീവായ  കഥാപാത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കുന്ന  ഫഹദ്‌ ഫാസില്‍  വീണ്ടും അരങ്ങു തകര്‍ത്തു...  ആ  കഥാപാത്രത്തെ നീതികരിക്കുന്ന അഭിനയവും...ഫഹദിന്റെ അടുത്ത സിനിമ 'ഡയമണ്ട്ക്രൂ നെക്ലെസിനാ' യി കാത്തിരിക്കാം... ക്രൂരമായ കഥാപാത്രമാണെങ്കിലും പ്രതാപ്‌ പോത്തന്റെ  അഭിനയ പാടവവും സിനിമയുടെ വിജയത്തിന്റെ ശക്തി കൂട്ടി എന്ന് പറയാം..  ഇവിടെ ചതിയായിട്ടാണെങ്കിലും പ്രണയത്തിന്റെ മാസ്മരികത നമുക്ക് ദര്‍ശിക്കാന്‍ കഴിയും.... ടി.ജെ.രവി, സത്താര്‍  തുടങ്ങി എല്ലാവരും ശോഭിച്ചു.. 'W'  പറഞ്ഞ  പോലെ ഈ സിനിമ കണ്ടിട്ടു  വല്ലാത്ത ഒരു പോസിറ്റിവ്  എനര്‍ജി കിട്ടുന്നു... ഇനിയും ഇത് പോലെ നല്ല നല്ല സിനിമകള്‍ വരട്ടെ എന്നാശിക്കുന്നു...Thanks to all the crew Members behind This film.
പക്ഷെ CP പറയുന്ന പോലെ ഒരു തരത്തില്‍ നോക്കിയാല്‍ ഒരു മലയാളി സ്ത്രീ എങ്ങനെയായിക്കൂടാ എന്നതാ ടെസ്സിയിലൂടെ പറയുന്നത്‌ എന്നും കാണാന്‍ പറ്റും...

Bangalore Days last part......


അങ്ങനെ ജോലിയായില്ലെങ്കിലും നല്ലവണ്ണം ആസ്വദിച്ച കുറച്ചു ദിവസങ്ങള്‍ക്ക് ബാന്ഗ്ലൂരിനു നന്ദി .... ആറു മാസത്തിലധികം Enjoy  ചെയ്തപ്പോള്‍ ഒരു ഹോസ്റ്റല്‍ ലൈഫിന്‍റെ പ്രതീതി .. ഈ കാലയളവില്‍ ഒരു തവണ പോലും  വീട്ടില്‍ പോകാതിരുന്ന ജയകൃഷ്ണന് തന്നെയാവും എല്ലാവരെയും Face ചെയ്യുന്നതിലും ബുധിമുട്ടുണ്ടായിട്ടുണ്ടാവുക ...പുതിയ കാറും , മാറിയ നാടും , മാറ്റമില്ലാത്ത ആള്‍ക്കാരും - എല്ലാത്തിനെയും പറ്റി ആധികാരികമായി പറയാന്‍ നിനക്കാവും കൂടുതല്‍ സാധിക്കുക ... ബാന്ഗ്ലൂരിലെ ഓര്‍മിക്കാന്‍ പറ്റുന്ന രണ്ടു ദീര്‍ഘ യാത്രകള്‍- ഒന്ന് ഹൈദരാബാദിലേക്കുള്ള  തനിച്ചുള്ള യാത്രയും , രണ്ട്- Exam എഴുതാനായി  ഏറണാകുളത്തേക്ക്  നെവിലുമോന്നിച്ചുള്ള  യാത്രയും..Gate mock Testinu 9  മണിക്ക്  ഏറണാകുളം എത്തേണ്ട നമ്മള്‍ക്ക് ബസ്‌ കിട്ടാന്‍ പോലും വൈകി..ഒടുവില്‍ കിട്ടിയ  തൃശൂര്‍ ബസില്‍ കേറി യാത്ര തുടങ്ങി.. തൃശൂര്‍ എത്തിയതാകട്ടെ എട്ടു മണിക്കും..അവിടെ ദൈവദൂതനെ പോലെ വന്ന ബെന്‍സില്‍ കേറി രാജകീയമായ യാത്ര..  സക്കറിയാസിന്‍റ് റൂം അടുത്തുണ്ടായതു കൊണ്ടും രക്ഷപ്പെട്ടു.. ആരുടെയോ ഭാഗ്യം കൊണ്ട്ഒമ്പത് മണിക്ക്  Exam Hallilum എത്തി..  അതിനുശേഷം  സക്കറിയാസിന്റെ KFC യും കഴിച്ചു മടക്കയാത്ര... 
പ്രവചനങ്ങളില്‍ താന്‍ തീര്‍ത്തും പരാജിതനാനാണെന്ന് അതുല്‍ ജോസ്‌ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരുന്നു..പക്ഷെ തോറ്റു പിന്മാറാന്‍ തയ്യാറായിരുന്നില്ല അവന്‍.. തോല്‍വിയുടെ ആക്കം കൂടി കൂടി വന്നത് മാത്രം ബാക്കി.. വിശാല ഹൃദയനായ  Renjuvinte ബിരിയാണിയും കബാബും  വീണ്ടും വീണ്ടും വയര്‍ നിറച്ചു കൊണ്ടിരുന്നു... ചേച്ചിയുടെ കൂടെ പോയപ്പോള്‍ പണ്ടത്തെ കൂട്ടുകാരിയെ കണ്ടത് കൊണ്ടാണോ എന്നറിയില്ല ബിനുവിന്റെ 'ഏത്തക്കയും കൊണ്ടെങ്ങോട്ടാ' എന്ന പ്രയോഗത്തിന്‍റെ ശക്തി കുറഞ്ഞത് പോലെ തോന്നി... പക്ഷെ ബിനുവിന്റെ 'ആകുലതകള്‍ക്ക്' ഇപ്പോഴും ഒരു മാറ്റവുമില്ല... ബഡായി പറയല്‍ മത്സരത്തില്‍  ജെഫിനും പഴംപൊരി ചേട്ടനും മത്സരിച്ചപ്പോള്‍ കപ്പ് രണ്ടു പേര്‍ക്കും ഒരു പോലെ പങ്കിടെണ്ടി വന്നു...   തന്‍റെ  Deradoon, മിലിട്ടറി മോഹങ്ങളും പിന്നെ 'Telepathy' പോലുള്ള വ്യത്യസ്തമായ ആശയങ്ങളും കൊണ്ട്  ദാസന്‍ വേറിട്ടു നിന്നു...  പരിചിത മുഖങ്ങള്‍  കൂടിക്കൂടി വന്നു.. അഞ്ചു, ജെസ്നി, നീതു ഇവരെയൊക്കെ വീണ്ടും കണ്ടു.. പുലര്‍ച്ചെ 3 മണിക്ക്   തട്ടുകടയും അന്വേഷിച്ചു  രാകേഷ്‌, ശ്യാം, കിണ്ണന്‍ ഇവരുടെ കൂടെ ബാന്ഗ്ലൂര്‍ നഗരത്തിലൂടെയുള്ള  നടത്തവും രസകരമായിരുന്നു..  സക്കറിയാസിന്റെ ഫ്രണ്ടിന്‍റെ ടിക്കറ്റ്  കാര്യത്തില്‍  നെവിലിന്റെ അഭിനയം അരങ്ങു തകര്‍ത്തു.. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു..  ഭരത് ഗോപിക്ക് ശേഷം മലയാള സിനിമയ്ക്കു കിട്ടേണ്ട അമൂല്യ പ്രതിഭയെ 4 വര്‍ഷത്തിനിടയില്‍ നമ്മളാരും തിരിച്ചറിയാതെ പോയി.....    പല ദിവസങ്ങളിലും നമ്മളെ മോഹിപ്പിച്ചു വഴുതി മാറിക്കൊണ്ടിരിക്കുന്ന അയലയെ ഒടുവില്‍ സ്വന്തമാക്കുമ്പോള്‍ 40 രൂപയിലെത്തി.... എല്ലാത്തിലും 'Perfection' കണ്ടെത്താന്‍ ശ്രമിക്കുന്ന, താന്‍ ഒരു ജോലിക്ക്  'Suit'  ആണെന്ന് തോന്നിയാല്‍ മാത്രം  അത് തിരഞ്ഞെടുക്കുന്ന  , ക്യാമറക്കണ്ണിലൂടെ ലോകം വീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന  , 'Philospher, Aritst ' സച്ചിനെ കൂടുതല്‍ അടുത്തറിയാന്‍ പറ്റി...  കടം കൊടുത്ത പൈസ  തിരിച്ചു കിട്ടാനായി  ശ്യാമിന്റെ അടുത്ത് കീറിയ ഷര്‍ട്ടും ഇട്ടു പോയ ജയകൃഷ്ണന്‍ ഏറെ നേരം ചിരിക്കാന്‍ വക നല്‍കി... കുറെ ദിവസം വീട്ടില്‍ പോയി നിന്ന്  തിരിച്ചു റൂമില്‍ 1 മണിക്ക് അതുല്‍ എത്തിയപ്പോള്‍  - തങ്ങളുടെ ബോസിനെ കാണാനായി മൂട്ടകള്‍ ഇറങ്ങി വന്നു കൈകൊട്ടി ചിരിച്ചു സന്തോഷമറിയിച്ചപ്പോള്‍  ഉറക്കം നഷ്ടമായത്  എനിക്കായിരുന്നു.. അന്ന് ഉറക്കം വന്നപ്പോള്‍ രാവിലെ 5.30....   ബാന്ഗ്ലൂര്‍ എത്തിയത് മുതല്‍ കാണണമെന്നാഗ്രഹിച്ച  കബൂണ്‍ പാര്‍ക്കിലും ബിനുവിനു പോകാന്‍ അവസരം കിട്ടി, കൃതാര്‍ത്ഥനായി ...  തീരുമാനങ്ങള്‍ ഇടയ്ക്കിടെ ആലോചിച്ചു മാറ്റി കൊണ്ടിരുന്ന  നെവിലിന്‍റെ സ്പീഡ്‌ കൂടി - ആലോചാനയുടെതല്ല, തീരുമാനം മാറുന്നതിന്റെ... 'Treat' തരാമെന്നു പറഞ്ഞു പറ്റിച്ചു ' Light' കത്തുന്ന ഷൂവും വാങ്ങി ജെഫിനും, ബിനുവും, നെവിലും,അതുലും  നേരത്തെ നാട്ടിലേക്ക് മടങ്ങി.... നെല്ലിക്കുറ്റിയിലെ ലാസ്റ്റ്‌ ഡേയ്സിലെ പോലെ ബാന്ഗ്ലൂരിലും അവസാന ദിവസങ്ങളില്‍ ആഗ്രഹിച്ചതു പോലെ രാകേഷ് കൂടെയുണ്ടായിരുന്നു.. ഇനിയെന്നു കാണുമെന്നറിയില്ല... വിക്ടറെയും 'Miss' ചെയ്യുന്നു... അങ്ങനെ മാര്‍ച്ച്‌ 31 nu ശ്യാമിന്റെ വക  Treatum  കിട്ടി..ശ്യാം ആദ്യമായി വികാരാധീനനായി കാണപ്പെട്ടു... അന്ന് ശ്യാം പറഞ്ഞ  കണക്കൊക്കെ ഓര്‍മ്മയുണ്ടോ രാകേഷേ?? ശ്യാമിന്റെ ഭീഷ്മായനവും  വക്കീലിന്റെ  ചുറ്റിക്കളിയും ഇനിയും പൂത്തുലയട്ടെ... അവസാന ദിവസം ഹൃദയത്തില്‍ ചാര്‍ത്താനായി സച്ചിന്റെ 'Snaps'ഉം...  അങ്ങനെ സെപ്തംബര്‍ 13  നു തുടങ്ങി  മാര്‍ച്ച് 31 ല്‍ ഈ യാത്ര താല്‍ക്കാലികമായി അവസാനിച്ചു.. കമ്മ്യുണിസത്തിന്റെ ആശയ പോരാട്ടങ്ങളുമായി നമുക്കിനി FB ലൂടെ കൊമ്പ് കോര്‍ക്കാം ബിനു,ജെഫിന്‍,നെവില്‍,കിണ്ണാ.. ഓര്‍മകളുടെ സൗഹൃദ കൂട്ടിലേക്ക് ചേര്‍ത്ത് വെക്കാന്‍ Niit-ലെ കൂട്ടുകാരായ  നിതിന്‍,നവനീത്,വിദ്യ തുടങ്ങിയവരും.. അവസാനം ബസ്സില്‍ കയറി ഞാനും , കിണ്ണനും -  അമലോടും, രൂബനോടും Bye  പറഞ്ഞു പോകുമ്പോള്‍ അറിയില്ല ഇനി എന്ന് കാണും , എന്ന് തിരിച്ചു വരും,ആരൊക്കെ കൂടെയുണ്ടാവും എന്നൊക്കെ... ആര്‍ദ്ര  ചോദിച്ച
 ' നിര്‍ത്താറായില്ലേ ഈ  Bangalore days'  എന്നാ ചോദ്യത്തിനും താല്‍ക്കാലിക ഉത്തരമായി "നിര്‍ത്തി..." പുതുതായി കിട്ടിയ, പുതുക്കിയ  എല്ലാ സൌഹ്യദത്തിനും നന്ദി.. ഇനിയും വീണ്ടും കാണാം ബാന്ഗ്ലൂര്‍ വച്ച്  തന്നെ എന്ന ശുഭപ്രതീക്ഷയോടെ നിര്‍ത്തുന്നു.... 

സമയം .............


"ആരെയും കാത്തിരിക്കാതെ , മരണമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന സമയസൂചകങ്ങള്‍ ....
ജീവന ചക്രങ്ങള്‍ മാത്രമല്ലേ നിലയ്ക്കുന്നത്?? ഇന്നെന്‍റെ മുന്നില്‍ തീര്‍ത്തു കൊണ്ടിരിക്കുന്ന പടുകൂറ്റന്‍ ഇരുമ്പഴികള്‍ സ്വപ്നങ്ങളുടെ തടവറയാണോ , അതോ കാലം തീര്‍ത്ത അതി ജീവനത്തിന്റെ തടവറയാണോ എന്നറിയില്ല...
ആരൊക്കെയോ ജീവിച്ചവശേഷിപ്പിച്ചതിന്റെ ബാക്കി ദിനങ്ങള്‍ തള്ളി നീക്കാന്‍ ഓരോരോ ജീവിതങ്ങള്‍ ...  ശരിക്കും 'സമയം' എന്ന ഫിലോസഫിയുടെ ജീവചരിത്രം എഴുതാനല്ലേ ഇത്രേം ആള്‍ക്കാരെ ജീവിപ്പിക്കുന്നത്??  ജീവിതം ഒരു കാരാഗൃഹം അല്ലേ?? അതില്‍ അര്‍ദ്ധവിരാമം ഇടുന്ന എത്ര പേരുണ്ട്?? തടവറക്കുള്ളില്‍ സ്വര്‍ഗം സൃഷ്ടിക്കുന്നവരോ??സമയം എന്ന തത്വചിന്തയ്ക്ക് ആയിരം കോടിക്കണക്കിന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കിട്ടാന്‍ വേണ്ടിയാവും ഇന്ന് വരെ കഥകളില്‍ മാത്രം കേട്ടു പഴഞ്ചനായ 'മൃതസഞ്ജീവനി ' ആര്‍ക്കും ലഭിക്കാതെ പോയത്....,
ആരോ എഴുതി വച്ച മുന്‍വിധികളെ  വിമര്‍ശിക്കാനും , തിരുത്താനും , നമുക്ക് കിട്ടുന്ന അവസരങ്ങള്‍...ജീവിച്ചു തീര്‍ക്കുക.... കാലത്തിന്‍റെ അനിര്‍വചനീയത 'Feel'  ചെയ്യുന്നത് കൊണ്ടാവാം  ഇപ്പോഴും മരണത്തെ സ്വയം വിളിച്ചു വരുത്താതെ ജീവിക്കാനുള്ള ഒരു പ്രേരണ കുറെ പേരുടെ ഉള്ളില്‍ ഇപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.....
ഇന്ന് യാഥാര്‍ത്ഥ്യങ്ങളുടെ തീച്ചൂളയിലേക്ക് എടുത്തു ചാടെണ്ടി  വരുമ്പോള്‍  അറിയാതെ മനസ്സില്‍ ആഗ്രഹിച്ചു പോകുകയാണ് ഡിസംബറില്‍ മലകളേയും കുന്നുകളെയും  സൂര്യനെ പോലും പുതപ്പിക്കുന്ന ആ മഞ്ഞുപുതപ്പ് കിട്ടിയിരുന്നെങ്കില്‍ എന്ന്.... മീശയും കാലത്തിന്റെ പെട്ടെന്നുള്ള പോക്കും കൊണ്ട് ഇന്നെനിക്ക് പോയി ഒളിച്ചിരിക്കാന്‍ ആ അമ്മ മടിത്തട്ടും കുഞ്ഞു നിഷ്കളങ്കതയുമില്ലല്ലോ.... വാരിയൊതുക്കിയ നീളന്‍ മുടിയിഴകളില്‍ ഇന്ന് കാലത്തിന്റെ അടയാളമായി അഴുക്കും പറ്റിയിരിക്കുന്നു....
ഈ തടവറയിലെ ശിക്ഷ തീര്‍ന്നു മരണം വരിച്ചു, സമയത്തിന്‍റെ അവസാന ശ്വാസവും നിലച്ചാല്‍ ഒരു പുനര്‍ജ്ജന്മം കിട്ടുമായിരിക്കും ... നമ്മുടെ ഭാവനക്കനുസരിച്ച് സമയം നമ്മുടെ അടിമയായി വരുന്ന കാലം...  സമയത്തിന്‍റെ ജീവചരിത്ര കുറിപ്പില്‍ ചാര്‍ത്താനായി കാത്തു വെക്കാം നമുക്കും ഒരു 'കയ്യൊപ്പ്'.............."


അവളും കമ്മ്യുണിസ്റ്റ് ആയിരുന്നു....


സജീവമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ഉള്ളില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്ന വികാരം ആളിപ്പടരുന്നു എന്നും... ചിന്തകളെ മത്ത് പിടിപ്പിക്കുന്നു..അവസരവാദ രാഷ്ട്രീയത്തില്‍ അടി തെറ്റാതെ ജയത്തിലും തോല്‍വിയിലും എന്നും കൂടെ നിന്നു ... മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയതായിരിക്കാം .. ഒരു നിഷേധിയുടെ സ്വരമായിര്‍ന്നു എന്നും കമ്മ്യുണിസ്റ്റിനു... തെറ്റുകള്‍ക്കെതിരെയും ചിലപ്പോള്‍ തെറ്റല്ലെങ്കിലും തെറ്റെന്നു മനസ്സില്‍ തോന്നിയ എന്തിനെതിരെയും ക്ഷുഭിതനായി പൊട്ടിത്തെറിക്കുന്ന മനസ്സിന്റെ സമാനതയായിരിക്കാം കമ്മ്യുണിസത്തിലേക്കു ആകര്‍ഷിച്ചത്... Das Capitalum , Carl Marxn നെയും ആധികാരികമായി പഠിച്ചിട്ടല്ല ഇങ്ങനെയൊരു സ്വഭാവം രൂപപ്പെട്ടത്.... പക്ഷെ ഇപ്പൊ എല്ലാത്തിനെയും കുറിച്ചു ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹം... പഠിച്ചു തുടങ്ങിന്നു വേണേല്‍ പറയാം.... പാര്‍ട്ടിക്ക് വേണ്ടി ഓടി നടക്കുന്ന കോണ്‍ഗ്രസ് കാരന്റെ മകള്‍ ആയിരുന്നെങ്കിലും അവള്‍ ഒരിക്കലും ഒരു കോണ്‍ഗ്രസ്സുകാരി ആയിരുന്നില്ല... അല്ലേല്‍ അവളിപ്പോഴും കള്ളം പറയുന്നു... അവളുടെ നാട്ടുകാര്‍ ഇപ്പോഴും അപരിഷ്കൃത സ്വഭാവമുള്ളവരായിരുന്നു എങ്കിലും അവള്‍ അങ്ങനെ ആയിരുന്നില്ല .. നിന്റെ ഈ കമ്മ്യുണിസ്റ്റ് സ്വഭാവമായിരിക്കും എനിക്കിഷ്ടമായത്.. എല്ലാത്തിനെയും എതിര്‍ക്കാന്‍ ശ്രമിക്കുന്ന ആ സ്വഭാവം... മനസ്സില്‍ നിഷ്കളങ്കത സൂക്ഷിക്കുന്ന നിഷേധി (കമ്മ്യുണിസ്റ്റ്) ... ഒരു കമ്മ്യുണിസ്റ്റിന്റെ എല്ലാ സ്വഭാവ സവിശേഷതകളും നിനക്കുണ്ട് , നീ എന്ത് ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ... പിന്നെ എല്ലാത്തില്‍ നിന്നും വേറിട്ട്‌ നില്ല്ക്കുന്നത് നിന്റെ പേടി മാത്രമാണ് ... ഇരുപതില്‍ അധികം വര്‍ഷം മറ്റു ആശയങ്ങളെ മുറുകെ പിടിച്ചു കഴിയുന്ന അച്ഛന്റെയും അമ്മയുടെയും അടുത്തു നിന്ന് കിട്ടിയതവാം അത് അല്ലേ???? അവരോടുള്ള കടപ്പാട്....സ്വത്വ സമരത്തെക്കാള്‍ വര്‍ഗസമരത്തിന് പ്രാധാന്യം കൊടുക്കുന്ന കമ്മ്യുണിസ്റ്റ് പോരാട്ടം പോലെയാണല്ലോ നമ്മുടെ സ്നേഹത്തിന്റെ പോരാട്ടവും...
ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു വീട്ടു തടങ്കലില്‍ പോലെ ആണ് നീയെങ്കിലും എന്‍റെ സ്നേഹത്തെ തിരിച്ചറിഞ്ഞു നീ ആ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്നുണ്ടല്ലോ ... നിനക്ക് എന്‍റെ സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍ .... ലാല്‍സലാം ....