ഇന്ന് ഓഫീസില്‍ രക്തദാന ക്യാമ്പ് ഉണ്ടായിരുന്നു.. രക്തദാനത്തിന് പൊതുവേ അധികം പേര്‍ക്കും താല്‍പ്പര്യമാണ് .. അതില്‍ കുറച്ചുപേര്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായിരിക്കും.. പിന്നെ പോകുന്ന അധികം ആള്‍ക്കാരും ഫ്രീയായി ഒരു ചെക്കപ്പ് ചെയ്യാമല്ലോ എന്ന് കരുതി വരുന്നവരായിരിക്കും.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ തന്നെ നയാ പൈസ ചെലവില്ലാതെ അറിയാമല്ലോ... അതൊക്കെയാണ് ഈ രക്തദാനത്തിന് വരുന്നവരുടെ രാഷ്ട്രീയം.. കുറച്ചു സമയം പണിയെടുക്കാതിരിക്കാമല്ലോ,അവിടെ ആരെങ്കിലുമുണ്ടെങ്കില്‍ വായ്നോക്കാലോ എന്നൊക്കെ കരുതി ഞാനും പോയി.. അപ്പൊഴാ അവിടെ കാണാന്‍ ചാന്‍സില്ലാത്ത ഒരാളെ അവിടെ കണ്ടത്.. സ്വന്തം കാര്യമല്ലാതെ വേറെ ഒരാളുടെ കാര്യത്തില്‍ പോലും താല്പര്യമോ ആത്മാര്‍ത്ഥതയോ കാണിക്കാത്ത അയാളെ കണ്ടപ്പോ ശരിക്കും ഞെട്ടി.. ഒരു രാത്രി ഉറങ്ങി വെളുത്തപ്പോ മനസ്സിലെ കാക്ക മലര്‍ന്നു പറന്നു കാണും.. ആയിക്കോട്ടെ നല്ല കാര്യം.. ബ്ലഡ് കൊടുക്കാന്‍ ഞാന്‍ കിടന്ന ബെഡ്ന്‍റെ അടുത്തു തന്നെയായിരുന്നു അവരും ഉണ്ടായത് .. മുഴുവന്‍ കൊടുത്ത് കഴിയാറായപ്പോ ബ്ലഡ് എടുക്കുന്ന ആളുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് അയാളുടെയും ശേഖരിച്ച ബ്ലഡിന്‍റെയും ഫോട്ടോ എടുക്കാന്‍ പറഞ്ഞു.. അതിനു ശേഷം ഫോണിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിലെ അപ്‌ലോഡ് ബട്ടണില്‍ വിരലമര്‍ന്നു... അപ്പൊ വെറുതെയല്ല ..ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ .. ഇപ്പൊ ഒരു 100 ലൈക് കിട്ടിക്കാണുമായിരിക്കും.. എന്തായാലും ഫേസ്‌ബുക്ക് കൊണ്ട് ഇങ്ങനെ കുറച്ചു പേര്‍ക്കെങ്കിലും സാമൂഹിക പ്രതിബദ്ധത ഉണരുന്നുണ്ടല്ലോ എന്നു കരുതി കിട്ടിയ ജൂസും ബിസ്ക്കറ്റും കഴിച്ചു വീണ്ടും ജോലിക്ക് കേറി..
No comments:
Post a Comment