മജസ്റ്റിക്ക്ല്‍ നിന്ന് മടിവാളയിലേക്ക് ബസ്സില്‍ വരുമ്പോഴാ അവളെ കണ്ടത് . . ഇതാരപ്പാ .. കണ്ടാ അറിയില്ലേ മലയാളി ആണെന്ന്.. ബാന്ഗ്ലൂരില്‍ നിന്നാ പിന്നെ മലയാളി പെണ്‍പിള്ളേരെ പെട്ടെന്ന് മനസ്സിലാകും.. ബാക്കി മലയാളി ടീംസിനെ പോലെ ഇവക്ക് വല്യ ജാഡയോന്നുമില്ല... പെട്ടെന്ന് വേണു നാഗവള്ളി പറഞ്ഞത് ഓര്‍മ്മ വന്നു ('ബസ്സില്‍ കയറിയാല്‍ പിന്നെ അതില്‍ നിന്ന് ഇറങ്ങുന്നത് വരെ ഒരുത്തിയെ പ്രണയിക്കും') .. മനസ്സില്‍ വേണു നാഗവള്ളി ഉണര്‍ന്നു..അന്നയും റസൂലും ഉണര്‍ന്നു.. 'കണ്ണ് രണ്ടു കണ്ണ്' എന്ന പാട്ടും ഉണര്‍ന്നു.. ഇനി അവളും കൂടി ഉണര്‍ന്നാല്‍ ജോറായി.. നോക്കി, ഓളിങ്ങോട്ടു നോക്കുന്നില്ല.. അപ്പൊ പെണ്ണ് ഡീസന്റാ .. എന്‍റെ സ്റ്റോപ്പിലാ ഇറങ്ങുന്നതെങ്കില്‍ പരിചയപ്പെടാമായിരുന്നു, ഫേസ്ബുക്ക് അക്കൗണ്ട്, ഫോണ്‍നമ്പര്‍ രണ്ടും ചോദിക്കാമായിരുന്നു.. അപ്പൊ ഇന്നിനി ഞാന്‍ ബിസി ആയിരിക്കുമല്ലോ..ഓള് കണ്ണൂരായിരിക്കുവോ ..മനസ്സില്‍ ലഡ്ഡു പൊട്ടിക്കൊണ്ടിരുന്നു.ചിന്തകള്‍ അങ്ങ് ഹിമാലയം കേറാന്‍ തുടങ്ങി... പക്ഷെ വല്ലതും നടക്കണമെങ്കില്‍ അവള് ഞാന്‍ ഇറങ്ങുന്ന സ്ഥലത്ത് ആയിരിക്കണ്ടേ..എവിടെ ഓള് മടിവാളയൊന്നുമായിരിക്കില്ല.. വല്ല ക്രൈസ്റ്റ് കോളേജിലോ മറ്റോ ആയിരിക്കും..ബസ്സ് അങ്ങനെ മെല്ലെ ബാന്ഗ്ലൂരിലെ കൊച്ചു കേരളത്തിലെത്തി.. മടിവാള സ്റ്റോപ്പില്‍ എന്‍റെ തൊട്ടു ബാക്കില്‍ തന്നെ അവളും ഇറങ്ങുന്നു.. ഞാന്‍ അവളുടെ നിഴലിന്‍റെ കൂടെ തന്നെ നടന്നു. . മനസ്സില്‍ കൊടുംകാറ്റ് വീശിക്കൊണ്ടിരുന്നു.. C.C.L. ലെ മലയാളം കമന്ററി കേട്ട് ഒന്നും മനസ്സിലാവാത്ത അവസ്ഥയിലുള്ള ഒരുത്തനെ പോലെയായി ഞാനും.. തൊട്ടടുത്തൂടെ തന്നെ അവള്‍ നടക്കുന്നുണ്ട് .. ഏതായാലും ഉള്ള ധൈര്യമൊക്കെ സംഭരിച്ചു ഒന്ന് മിണ്ടാന്‍ തുടങ്ങിയതായിരുന്നു.. അപ്പോളിതാ ഒരുത്തന്‍ എന്‍റെ പേരും വിളിച്ചുകൊണ്ട് മുന്നില്‍ .. ധിം... എല്ലാം തകിടം മറിഞ്ഞു താഴെ കിടന്നു.. എന്‍റെ ഫ്രണ്ട് തന്നെ,ദിവസവും കാണുന്നതാ.. തെണ്ടി.. അവന്‍റെ ഒടുക്കത്തെ ഒരു ചോദ്യവും 'ഒരു നൂറു ഉറുപ്പ്യ ഉണ്ടോടാ എടുക്കാന്‍'.. ഓനെ നല്ല തെറിയും വിളിച്ചു ഞാന്‍ നേരെ നടന്നു.. അവളാണെങ്കില്‍ എവിടേക്കോ നടന്നു പോയി.. അങ്ങനെ അതും പോയി.. ഇന്നത്തെക്കുള്ളതായി.. വയറും നിറഞ്ഞു...
No comments:
Post a Comment