എന്‍റെ നക്ഷത്രമേ....
അങ്ങകലെ ആകാശത്ത് ഒരു
ചില്ല കെട്ടി നീ പാര്‍ക്കുന്നു...
എനിക്ക് അന്യമായ ഒരു ലോകം
അത് നിന്‍റെതാണ്..
പക്ഷെ സ്വപ്നങ്ങളില്‍ വര്‍ണ
ചിറകുകളുമേന്തി ഞാന്‍
നിന്നിലേക്കെത്തുന്നു...
അരുണോദയത്തിന്‍റെ ചാരുതയില്‍
നീ ഒളിച്ചിടുമ്പോഴും ,
ഇടക്കണ്ണിലൂടെ നിന്‍റെ നോട്ടം
ഞാന്‍ മാത്രമറിഞ്ഞിടുന്നു,
എന്നില്‍ നുണക്കുഴികള്‍ തീര്‍ക്കുന്നു..
സ്ഥായിയായ പുഞ്ചിരി അത്
നിനക്കുമാത്രം അവകാശപ്പെട്ടതാണ്..
എനിക്ക് നിന്നെ പുല്‍കാനുള്ള,
നീ ഭൂമിയിലേക്കിറങ്ങി വരുന്ന
പ്രണയ മഴ ഇനിയെപ്പോഴായിരിക്കും?
എന്‍റെ ഹൃദയത്തിന്‍റെ ചുവപ്പില്‍
നീ എന്നും തിളങ്ങുന്നു,
ഈ അരിവാളിനും ചുറ്റികയ്കും മുകളില്‍ ...
വെണ്‍പട്ടു പാവാടയുടുത്ത്,
വെള്ള മുക്കുത്തിയും കുത്തി,
ആകാശത്തിലെ രാജകുമാരിയായി
നീ വരുന്ന അടുത്ത ശിവരാത്രിക്കായി
ഞാന്‍ കാത്തിരിക്കുന്നു......
No comments:
Post a Comment