എനിക്കും അവള്‍ക്കുമിടയിലെ
അനന്തമായ അകലം...
അതു വായിച്ചറിയാന്‍ ഞാനാ
അകലത്തിലൂടെ
സഞ്ചരിക്കാന്‍ തുടങ്ങി...
സ്നേഹത്തിന്‍റെയും പ്രത്യാശയുടേയും
ചിരകിലൂടെ യാത്രയാരംഭിച്ചപ്പോ
ദൂരം കുറഞ്ഞു കുറഞ്ഞ്
അവളെ എന്നിലേക്കെത്തിച്ചു..
കണ്ണടച്ചു തുറന്ന് ധ്യാനിച്ചപ്പോ
അവളുടെ പൂന്തോട്ടത്തിനു മുന്നില്‍... ....
വിരിഞ്ഞു കിടക്കുന്ന പനിനീര്‍പ്പൂക്കളാകാം
അവളുടെ മനസ്സിന് നൈര്‍മല്യതയുടെ
കയ്യൊപ്പ് ചാര്‍ത്തി കൊടുത്തത്...
അവളുടെ മുന്നിലെത്താന്‍ പിന്നെയും കടമ്പകള്‍ ....
അതിക്രമിച്ചു കടക്കരുതെന്ന ബോര്‍ഡും,
മുള്ളുവേലിയും ,
പിന്നെ ചൈതന്യത്തെ കാത്തുസൂക്ഷിക്കുന്ന
കവചം പോലെ പനിനീരിന്റെ മുള്ളുകളും...
എല്ലാം കടന്നവിടെയെത്തി...
ഒരു ചുവന്ന പനിനീര്‍പ്പൂ ചോദിച്ചു അവളോട്... ....
ഇവിടെ ചുവന്ന പനിനീര്‍പ്പൂവില്ല എന്ന
അവളുടെ നിസ്സഹായതയില്‍ പൊതിഞ്ഞ മറുപടി...
ഞാന്‍ തിരിച്ചു നടന്നു,
വെറുംകയ്യോടെ . ....
പനിനീര്‍, മുള്ളുകൊണ്ടെന്നെ കൊളുത്തി വലിച്ചു...
വെള്ള നിറമുള്ള പനിനീരിനെ
ഹൃദയരക്തത്തില്‍ മുക്കി
അവളെന്‍റെ നേര്‍ക്ക് നീട്ടി....
No comments:
Post a Comment