ഞാനൊരു അന്തര്‍മുഖനായിരുന്നു....
കാലത്തിന്‍റെ കുത്തൊഴുക്കില്‍
വാക്കുകള്‍ ഉള്ളില്‍ തളം കെട്ടി കിടന്നു..
അവിടെ കളിതോണിയുടെ മേലാപ്പുമണിഞ്ഞു
എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിഞ്ഞു..
മഴയില്‍ നനയാതെ,
വെയിലിലുരുകാതെ,
മഞ്ഞില്‍ അലിയാതെ,
പുറംലോകം കാണാതിരുന്നു. .. .
എന്തിനോ,
ആരുടെയോ വിളിയും കാത്ത്..
നിശബ്ദതയും അതു പകര്‍ത്തിയ
ചിരിയുമായിരുന്നു എനിക്കറിയാവുന്ന
ഒരേയൊരു ഭാഷ...
നീ വന്ന് എന്‍റെ ഹൃദയത്തെ
പിടിച്ചു കുലുക്കിയപ്പോ,
മരവിച്ചു കിടന്ന വാക്കുകളിലൂടെ
രക്തമോടി,അതിനെ ജീവിപ്പിച്ചു..
മൌനം വാചാലതയ്ക്ക് വഴിമാറി..
ഉള്ളില്‍ അലസമായലഞ്ഞിരുന്ന
വാക്കുകള്‍ പുറത്തേക്കൊഴുകി-
ചര്‍ദ്ദിലുകളായി,കവിതയായി,
പിന്നെ ഞാനായി,
നിന്നിലേക്കലിഞ്ഞു ചേരാനായി....
No comments:
Post a Comment