എന്‍റെ വീടിനടുത്തുള്ള പടര്‍ന്നു
പന്തലിച്ച നെല്ലിമരത്തെ
ഞാന്‍ ശ്രദ്ധിച്ചതേയില്ല. . . .
എന്നെക്കാളും പ്രായമുള്ള,
എന്‍റെ തൊട്ടടുത്ത് നിന്ന്
വളര്‍ന്നു കൊണ്ടിരുന്ന
ആ മരത്തെ കാണിച്ചു തരാന്‍
അവള്‍ വേണ്ടിവന്നു...
"ആ നെല്ലിമരത്തിനടുത്തല്ലേ
നിന്‍റെ വീട് "
നിഷ്കളങ്കതയില്‍ ഊന്നിയ ചോദ്യം
എന്നെ ഓര്‍മകളിലൂടെ പിറകോട്ട്
നടത്തിച്ചു...
നഷ്ടസ്വര്‍ഗത്തില്‍ ഒന്നു മുങ്ങിത്തപ്പി
തിരിച്ചു വന്നപ്പോഴേക്കും
എന്‍റെ ഐഡന്‍ടിറ്റി
സ്വന്തംപേരില്‍നിന്നും,
വീട്ടില്‍ നിന്നും ,അടര്‍ത്തിമാറ്റി
അവളാ നെല്ലിമരത്തില്‍ തറപ്പിച്ചു...
ഇന്നെന്നെ ആ നെല്ലിമരം
മാടിവിളിക്കുന്നു...
അതിലേക്കുള്ള വഴിയില്‍
വഴിതെറ്റിക്കാതെ മായാതെ
അവളുടെ കാലടികളും...
അന്യമാകുന്ന സ്നേഹത്തെ
തന്‍റെ ഓരോ ഭാഗത്തും
പാര്‍പ്പിച്ച മനുഷ്യനെ പോല്‍
ആ നെല്ലിമരം നിന്നു..
എന്നെ നോക്കി ചിരിച്ചു...
ഞാനും ചിരിച്ചു..
അവളും...
No comments:
Post a Comment