കളവ് സത്യം.. എല്ലാം ആപേക്ഷികമാണോ?? ആയിരിക്കാം.. പക്ഷെ തുടര്‍ച്ചയായുള്ള കള്ളം പറയലിലൂടെ അവന്‍ ലക്ഷ്യമിടുന്നതെന്തായിരുന്നു?? സ്വന്തം വ്യക്തിത്വം അടിയറവു വച്ച് അവന്‍ വീണ്ടും അതെ കാട്ടിലൂടെ യാത്രയായി.. കാടിന്‍റെ സത്യം അവനറിയില്ലായിരുന്നു.. കാടാണ് യാഥാര്‍ത്ഥ്യം.. അതിന്‍റെ ഓരോ പുല്‍ത്തരിമ്പിലൂടെയും മൊട്ടിട്ടത് സത്യമായിരുന്നു.. അവനായിരുന്നു വഴി തെറ്റിയത്.. അവന്‍ കാത്ത് നിന്ന പച്ചപ്പ് കളവിന്‍റെതായിരുന്നു അതിനെക്കാള്‍ വലിയ പച്ചപ്പ് മുന്നില്‍ നിന്നെങ്കിലും അവനത് മരീചിക ആവട്ടെ എന്നാഗ്രഹിച്ചു.. അത് സത്യം ആയിരുന്നേല്‍ അവന്‍ ഹൃദയം പൊട്ടി മരിക്കുമായിരുന്നു.. സത്യതോടുള്ള അവന്റെ അസഹനീയമായ അസഹിഷ്ണുത അവിടെ വീണു കിടന്ന ഓരോ ഇലയിലും ഞെരിഞ്ഞമര്‍ന്നു.. മുന്നോട്ടുള്ള ഓരോ പോക്കിലും അവന്‍ മരിച്ചു വീഴുകയായിരുന്നു.. പക്ഷെ അവനു അവിടെ നില്‍ക്കുവാനാവുമായിരുന്നില്ല.. ചവിട്ടി നിന്ന കാല്‍ ചുവടിലെ ഓരോ മണ്ണും ഒലിച്ച് ഒലിച്ചു പൊയ്ക്കൊണ്ടിരുന്നപ്പോ അതിന്‍റെ കൂടെ അവനും വലിയ കുഴിയിലേക്ക് കൂപ്പുകുത്തി.. ആ കുഴിയുടെ ഇരുട്ടിനൊപ്പം കൂടിയ നിഴലിന് അവനെക്കാള്‍ വലിപ്പമുണ്ടായിരുന്നു.. ആ കുഴിയുടെ മുന്നിലൂടെ അരിച്ചരിച്ചു വന്ന വെളിച്ചത്തിന് അവന്‍റെ തൊട്ടുകൂടായ്മയുടെ രൂപമായിരുന്നു.. നീണ്ടു വന്ന ആ രൂപം അവന് രക്ഷപ്പെടാനുള്ള കൈത്താങ്ങായിരുന്നു.. സത്യത്തിനും കളവിനും ഇടയിലുള്ള ആ വലിയ വിടവില്‍ അവന്‍ മസ്തിഷ്ക മരണത്തിലേക്ക് വീണു കൊണ്ടിരുന്നു..
No comments:
Post a Comment