അവരെന്‍റെ ശരീരം കണ്ട് ഞെട്ടി..
എവിടെ വലിച്ചു മുറുകിയ ചരടുകള്‍?
ഓരോ ഭാഗത്തുമില്ലാതിരുന്ന
ചരടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി
എനിക്കൊരു കണക്കിട്ടു...
തിരുത്തലുകളുടെ കണക്ക് കണ്ടു
ചിരിച്ച പേപ്പര്‍
ഞാനാ വേസ്റ്റ് ബാസ്കറ്റിലിട്ടു..
മുമ്പ് ഓരോ ചരടും അഴിച്ചെറിഞ്ഞത്
എന്‍റെ വിമോചന സമരമായിരുന്നു..
അന്ന് ഞാനാദ്യമായി ശ്വസിച്ചു..
No comments:
Post a Comment