ഓര്‍മ്മകള്‍.. കരിവെള്ളൂര്‍..അവധിക്കാലം വന്നാ പിന്നെ നേരെ കരിവെള്ളൂരെക്കാണ്.. ശ്രുതിയും കുട്ടനും കൂടി ഉണ്ടെങ്കില്‍ ചോദിക്കണ്ട.. മനസ്സിലേക്ക് ഓടി വരുന്ന കുറെ ചിത്രങ്ങളാണ്..
പഴയ വീട്ടിന്‍റെ മുന്നിലെ അച്ചാച്ചന്‍റെ പഴയ സൈക്കിള്‍ കടയും, ഗോട്ടിയിട്ട പഴയ സോഡാക്കുപ്പിയും... വരിവരിയായി നിന്ന കുരുമുളക് വള്ളികള്‍ക്കിടയില്‍ ക്രിക്കറ്റ് കളിച്ച സ്ഥലം.. അടുത്തുള്ള അംഗനവാടിയില്‍ വൈകുന്നേരം ഉപ്പ്മാവ് വാങ്ങാന്‍ പോയ ദിവസങ്ങള്‍,അതിലൊരു ദിവസം അടുത്ത വീട്ടിലെ പട്ടി ഓടിച്ച ശേഷം അത് നിര്‍ത്തി.. ഏപ്രില്‍ മാസം നടന്നിരുന്ന ഫ്ലഡ്ലൈറ്റിലെ ഫുട്ബോള്‍ ടൂര്‍ണമെന്റ്റ്.. ബേക്കറി ഗോപാലേട്ടന്റെ ഉച്ചത്തിലുള്ള പാട്ട്.. എപോഴെങ്കിലും വീട്ടില്‍ നിന്ന് എല്ലാരും കൂടി പോയിട്ടുള്ള ലീന ടാക്കീസിലെ സെക്കന്റ് ഷോ സിനിമ.. കമ്മ്യൂണിസ എന്താണെന്നൊക്കെ അറിഞ്ഞു വരുന്ന കാലം മുമ്പേ കണ്ടു തുടങ്ങിയ രക്തസാക്ഷി ദിനത്തിലെ കരിവെള്ളൂരിലെ ആള്‍ക്കൂട്ടം.. ഓണക്കുന്നില്‍ ഇറങ്ങിയാല്‍ രാമമ്മാന്‍റെ(അമ്മയുടെ അമ്മാവനാണ്, സ്നേഹം കൊണ്ട് ഒരമ്മാവന്‍ ലോപിച്ച് വിളിച്ചു ശീലമായതാണ്) പീടിയയില്‍ നിന്നുള്ള മോരുംവെള്ളം കുടി, അമ്മയുടെ അമ്മാമ്മയുടെ വീട്ടില്‍ പോയാലുള്ള വെല്ലത്തിന്റെ കാപ്പി.. പഴയ വീട്ടില്‍ നിന്നും പുതിയ വീടിലെക്കുള്ള മാറ്റം... കണ്ടത്തിലെ അട്ടക്കുടു പിടിക്കല്‍, സൈക്കിള്‍ വാടകക്ക് എടുക്കാന്‍ പോയ ഓണക്കുന്നിലെ കൃഷ്നാട്ടന്റെ വീട്, മതിലിനപ്പുറത്തെയും ഇപ്പുറത്തെയും ക്രിക്കറ്റ് കളിയും പൊളിഞ്ഞ ഗ്ലാസും, മാമന്‍ ബാന്ഗ്ലൂരില്‍ നിന്ന് കൊണ്ട് വന്ന പച്ച ബോള്‍ 5-6 കൊല്ലം വരെയും ഉണ്ടായിരുന്നു..അപ്പുറത്തെ വീടിലെ മോഹനേട്ടന്റെ അഖില്‍.. നാവിനെ നിരന്തരം തോല്‍പ്പിച്ചും,കൊതിപ്പിച്ചും കൊണ്ടിരുന്ന അചാച്ചന്റെ കറികള്‍.. .ഭക്തിയും വിശ്വാസവും ഇപ്പൊ കുഴിച്ചു മൂടിയെങ്കിലും പടിഞ്ഞാറ്റയില്‍ നിന്ന് സരസ്വതി നമസ്തുഭ്യം പാടി , കാമാക്ഷി അമ്പലത്തില്‍ പോയി വിദ്യാരംഭം ആഘോഷിച്ച പഴയ ദിവസങ്ങള്‍..കഴിക്കാന്‍ ഏറെ കൊതിച്ചിട്ടും ഇപ്പൊ കിട്ടാതിരിക്കുന്ന അമ്മമ്മയുടെ ചുട്ട ഒണക്ക് മുള്ളന്‍ പൊടിച്ച് തേങ്ങയും പുളിയും പറങ്കിയും ചേര്‍ത്തുണ്ടാക്കുന്ന വിഭവം..
ഓര്‍മകള്‍ക്ക് പ്രായം കൂടിവരുന്നു..വെയിലേറ്റാലും വാടാത്ത തെളിച്ചം..അതിപ്പോഴുമുണ്ട്, എപ്പോഴുമുണ്ട്.

No comments:
Post a Comment