നീറുന്ന കനലുകള്‍ക്കുള്ളിലും
കത്തിയെരിയുമ്പോള്‍ നിങ്ങള്‍
അജയ്യനാവുകയാണ് സഖാവേ..
തൊണ്ട പൊട്ടുമാറ് വിളിച്ച
ഇങ്ക്വിലാബിലൂടെ നിങ്ങള്‍
തിരിച്ചു വരുന്നു.
രക്തം ചിതറിയ വഴിത്താരയില്‍
ഇന്നായിരം പുതുനാമ്പുകള്‍ മുളക്കുന്നു..
വിപ്ലവത്തിന്‍ വിജയക്കൊടി പാറിക്കാന്‍,
ഉയര്‍ത്തിക്കെട്ടാന്‍
നിങ്ങള്‍ പകര്‍ന്ന വാക്കും,ധൈര്യവും,
പോരാട്ടവീര്യവും,തോല്‍ക്കാത്ത
മനസ്സുമുണ്ട്...
കേട്ടടങ്ങില്ല നെഞ്ചിലീക്കനല്‍ ,
മുന്നിലായി നീ വെട്ടിത്തെളിച്ച
പാതയിലൂടെ നാം മുന്നേറും,
കൂടുതല്‍ കരുത്തോടെ..
വിപ്ലവാകാശത്തിലെ ചുവന്ന
താരകമായി എന്നും നിങ്ങളുണ്ട് കൂടെ..
No comments:
Post a Comment