ഒരുപാട് സംസാരിക്കാൻ ഇഷ്ടമുള്ള ഒരാൾക്ക് കാലം കാത്തുവച്ച ശിക്ഷയായിരുന്നു അകാല മൗനം.. എപ്പോഴും ബഹളമയമായ, ഉച്ചത്തിൽ സംസാരിച്ചു ശീലമുള്ള ഞാൻ കാൽ വഴുതി വീണത് ശൂന്യതയിലേക്കാണ്.ഒരു നൂറ്റാണ്ടിലേക്കുള്ള മൗനം ഗർഭമായി പേറുന്ന ഒരായിരം പേരററിയാത്ത ജീവികൾക്കിടയിൽ ഞാൻ തെറിച്ചു വീണു. മൂകതകൾ കൊണ്ട് സംസാരിച്ചു ജീവിക്കുന്ന അവർക്കിടയിൽ ഞാൻ ഒരു അത്ഭുതവസ്തുവായിരുന്നു.. പേടിച്ചു ഇറുകിയടച്ച കണ്ണുകൾ അവർ ബലമായി തുറവിച്ചു.. കുപ്പികളിൽ നിറച്ചു വച്ചിരുന്ന വിവിധ വർണങ്ങളിലുള്ള മൗനത്തിന്റെ പാനീയം എന്റെ വായയിലേക്ക് പകർന്നു..അവസാനം ബാക്കി വന്നത് 2 കണ്ണുകളിലൂടെയും നിറച്ചതോടെ ഞാൻ പൂർണമായും മറ്റൊരാളായി മാറുകയായിരുന്നു... പാട നിറഞ്ഞ കണ്ണുകളിലൂടെ ഞാൻ നിന്നെ നോക്കി , നീ അങ്ങെവിടെയോ ആണ്, നിഴലുകളിൽ നിന്ന് ഞാൻ നിന്നെ തിരിച്ചറിഞ്ഞു.. ആർത്തിരമ്പുന്ന നിന്റെ ശബ്ദനാളങ്ങൾ അങ്ങകലെ എനിക്കായി മഴവില്ല് കെട്ടി ഇന്ന് ഞാൻ ശബ്ദം അന്യമായ ഏതോ ഒരു ലോകത്താണ്... എന്റെ പേര് എന്തായിരുന്നു, ഞാൻ ആരായിരുന്നു..
No comments:
Post a Comment