എവിടെയോ മഴ പെയ്യുന്ന ശബ്ദം..ഉള്ളിലും,പുറത്തുമല്ല, അനുഭവങ്ങളുടെ, ഓട്ട വീണ ഏതോ മേൽക്കൂരയിലാണ്..ഇവിടെ ആളികത്തുന്ന വെയിലാണ്.. ചില്ലകളിൽ തട്ടിത്തട്ടി വീണു കൊണ്ടിരുന്ന വെളിച്ചത്തിൽ അരൂപിയായ നിഴൽ മുറിഞ്ഞു വീണു കൊണ്ടിരുന്നു.. എവിടേക്കാണ് ഇന്ന് പോവുക.. കടൽത്തീരത്ത്..സന്ധ്യാ സമയത്തെ കടൽത്തീരത്തിനു പ്രത്യേക ഭംഗിയാണ്..പരാജിതന് സ്വയം മറികടക്കാനുള്ള ആത്‍മപ്രചോദനമായി കടൽത്തീരം കാണപ്പെട്ടു.. പതിവു പോലെ ചുവന്ന ചക്രവാളത്താൽ പുതഞ്ഞു കാണപ്പെട്ട സന്ധ്യയുടെ മണമുള്ള കടലും തീരവും...ഓർമകളുടെ സഞ്ചാരം വീണ്ടും തുടങ്ങി.. തെറ്റുകളുടെയും ശരികളുടെയും ഇടയിൽ മുറുകിയ ജീവിതം പുറത്തേക്ക് കടക്കാൻ വെമ്പി.. ഇന്ന് സന്ധ്യ കുറച്ചൂടെ സുന്ദരിയായിരിക്കുന്നു.. അതിരില്ലാത്ത ആകാശത്തിന്റെ ചുവപ്പ് തൊട്ടറിയാൻ മെല്ലെ മെല്ലെ ഓളങ്ങളിലേക്ക് നടന്നിറങ്ങാൻ തുടങ്ങിയിരുന്നു.. ശക്തിയുള്ള മഴപ്പെയ്ത്ത് ഉള്ളിൽ നിറഞ്ഞുകൊണ്ടിരുന്നു....
No comments:
Post a Comment