പച്ചപ്പ് വാരിയെറിഞ്ഞ കാട്ടില്‍ എനിക്ക് ചലനമറ്റു കിടക്കണം.. വന്യതയെ കീറിമുറിക്കുന്ന കാറ്റാല്‍ പുണരണം.. അവസാനത്തെ ചോരയും അട്ട വലിച്ചു കുടിക്കണം.. ശരീരത്തിലെ ഓരോരോ ഭാഗവും ഉറുമ്പും പുഴുവും ചേര്‍ന്നരിക്കട്ടെ.. ഉദിച്ചു നില്ക്കു ന്ന ചുവന്ന സൂര്യന്‍ എനിക്കവസാനത്തെ ചുംബനവും നല്കട്ടെ.. ആരുടേതുമല്ലാത്ത ഈ മാമലകള്‍ പ്രതീക്ഷകള്‍ക്ക് അവസാനമിട്ട് ഇനി ഒരു ജീവിതമില്ലെന്ന ശാശ്വത സത്യം എന്റെ മനസ്സില്‍ കുത്തിക്കുറിക്കട്ടെ.. കുത്തനെ വീഴുന്ന മഴത്തുള്ളികള്‍ എന്റെു കണ്ണടപ്പിക്കട്ടെ.. ഒരിക്കലും അവസാനിക്കാത്ത ഉറവയില്‍ നിന്നുവരുന്ന ജലധാര എന്നെ ഒഴുക്കി കൊണ്ട് പോകട്ടെ..ഒരായിരം കാട്ടുപൂക്കള്‍ എനിക്ക് യാത്രയയപ്പ് നല്കട്ടെ.. നിറഞ്ഞ ഇരു ചെവികളിലും പുഴയേക്കാള്‍ മനോഹരമായി ഒഴുകുന്ന നിന്‍റെ നില്‍ക്കാത്ത സംസാരം മുഴങ്ങി കേള്‍ക്കുന്നു.... അത് ചിലപ്പോ എന്നെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുമായിരിക്കും ..
No comments:
Post a Comment