കണ്ണടച്ചാലും നിന്റെ കണ്ണുകൾ
അടയാതിരിക്കും ...
ആ കണ്ണുകളിൽ കാണാം
അടിച്ചമർത്തപ്പെട്ടവളുടെ,
അണമുറിയാത്ത തീ...
കാരിരുമ്പിനെക്കാൾ മൂര്ച്ചയുണ്ട്
നിന്റെ കണ്ണിലെ തീപ്പന്തങ്ങൾക്ക്..
എല്ലാരുമുറക്കത്തിലാണ്,
നീ രാകി മിനുക്കൂ ഇനിയും,
ആ തിളങ്ങുന്ന കണ്ണുകൾ,
ഉണരട്ടെ ഉറക്കം നടിക്കുമീനാട് ...
..
No comments:
Post a Comment