ചൂളം വിളിച്ചു വിളിച്ചു നേത്രാവതിയുടെ തൊണ്ട വരണ്ടിരിക്കുന്നതു പോലെ തോന്നി... കാരണം പന്ത്രണ്ട് മണിക്കൂറോളമായി..പണ്ടു മുതലേ നേത്രാവതി അയാളുടെ കൂടെ തന്നെ ഉണ്ടായിരുന്നു..ബോംബെയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ലീവിന് നാട്ടില്‍ വരുമ്പോള്‍ അമ്മയുടെ കൂടെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ അനൌണ്‍സ്മെന്റിലൂടെയാണ് ആ പേര് ആദ്യമായി കേട്ടത്..നേത്രാവതി.. വേഗതയെ പ്രണയിച്ചു തുടങ്ങിയ കൗമാരത്തില്‍ കാലിക്കീശ വീര്‍പ്പിച്ചു വച്ച് ടി.ടി.ആര്‍ കാണാതെ മിക്കവാറും കേറിക്കൂടിയത് നേത്രാവതിയില്‍ ആയിരുന്നു.. അന്നൊക്കെ പിന്നെ നാട്ടില്‍ പൊതുവേ ഒരു ധാരണയുണ്ടായിരുന്നു..ബോംബെയില്‍
Thursday, 22 May 2014
നേത്രാവതി

ഓര്‍മ്മക്കുറിപ്പ്
കൂട്ടത്തില്‍ ഏറ്റവും പരിചയം കുറവുള്ള ആളായിരുന്നു പ്രിയങ്ക..പക്ഷെ പ്രിയങ്കയുടെ കല്യാണം വിളി മറ്റാരെക്കാളും ഞാന്‍ ആഗ്രഹിച്ചിരുന്നു ... ചിതറിക്കിടക്കുന്ന സൗഹൃദങ്ങളെ ഓര്‍മകളുടെ നൂലില്‍ കോര്‍ത്ത് ഒരൊറ്റ മനസ്സായി മാറാനുള്ള അവസരം .. യാത്ര.. വയനാട് .. വളവു തിരിവുകള്‍ താണ്ടിയുള്ള ദൂരയാത്ര ഇഷ്ടമല്ലായിരുന്നു.. പക്ഷെ ഇത്തവണ ഓരോ വളവും തിരിവും പ്രതീക്ഷകളുടെ അനന്തമായ ദൂരം കുറച്ചു കുറച്ചു വന്നു ...പണ്ട് ക്വിസ് മത്സരത്തിലെക്കായി പഠിച്ചു വച്ച ചോദ്യത്തിന്റെ ഉത്തരമായിരുന്നു ലക്കിടി .. 'കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം ..അവിടെ എത്താനുള്ള അഞ്ചു മണിക്കൂറുകള്‍ വളരെ പെട്ടെന്ന് പോയ പോലെ തോന്നി...എല്ലാവരേയും ആറു മാസത്തിനു ശേഷം കാണുന്നു...ആര്‍ക്കും വലിയ മാറ്റമൊന്നുമില്ല... മുകളില്‍ നിന്ന് കട്ടിയില്‍ വരുന്ന സൂര്യകിരണങ്ങള്‍ മഞ്ഞുപാളികളിലൂടെ നേര്‍ത്ത്, ഊര്‍ന്നു വീണുകൊണ്ടിരുന്നു.. ആന്റണിയുടെ കയ്യില്‍ ഒരടിപൊളി ക്യാമറയുണ്ട്..അതുകൊണ്ട് എഫ്.ബി യില്‍ നല്ല കുറേ ഫോട്ടോസ് ഇടാന്‍ അവസരം കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു...പൂക്കോട് തടാകത്തിന്റെ അരികും അതിര്‍ത്തിയും അളന്നു മുറിച്ചു കൊണ്ടുള്ള നീളത്തിലുള്ള നടത്തം..ഒരേ സമയം ക്യാമറക്ക് മുന്നില്‍ അനുശ്രീയും,സൈനുവും , ശരിക്കുമുള്ള അനുവുമായി കൊണ്ടുള്ള അനുവിനറെ ഭാവപ്പകര്‍ച്ചയും, വേഷപ്പകര്‍ച്ചയും വീണ്ടും അമ്പരപ്പിച്ചു..അടുത്തിറങ്ങ
വെറുതെ വിടുമോ '" എന്ന ലാലേട്ടന്റെ നടക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും പ്രതീക്ഷിക്കുന്ന ഡയലോഗ് പോലെ ഒരാള്‍ കൂടി കല്യാണത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു...പക്ഷേ ഉണ്ടായില്ല... വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചക്കിട്ടപ്പാറയില്‍ ആ ദിവസം കഴിച്ചുകൂട്ടി ....പിറ്റേന്ന് മനസ്സമ്മതവും കൂടി കൊട്ടിക്കലാശം പോലെ രാഷ്ട്രീയവും സംസാരിച്ച് തിരിച്ചു വീട്ടിലേക്ക് വരുമ്പോഴും മനസ്സ് ആ ഇന്നോവയിലും , വയനാട്ടിലും , ആ മഴയിലും ,'വെയില്‍ ചില്ല പൂക്കും പോലെ' എന്ന പാട്ടിലുമായി അലിഞ്ഞലിഞ്ഞു കൊണ്ടിരുന്നു .. യാത്രകളും , കണ്ടുമുട്ടലുകളും ഒരിക്കലും അവസാനിക്കുന്നില്ല.. ഇനിയും തുടരുക തന്നെ ചെയ്യും, തുടരണം..
Subscribe to:
Posts (Atom)