ആത്മസംഘര്‍ഷങ്ങളുടെ ഇരുണ്ട ഇടനാഴിയില്‍,
കോറിയിട്ട തണുപ്പിനെ കീറിമുറിച്ചിടുന്ന,
അജ്ഞാതമായ നിശബ്ദതയില്‍,
വഴുതി വഴുതി മാറുന്ന അരൂപിയായ
സ്വപ്നങ്ങളുടെ നിഴല്‍ ചിത്രങ്ങളില്‍,
വരച്ചെടുക്കാനാകാതെ പോകുന്ന
വികാരവാഴ്ചകളില്‍,
ഓര്‍മ്മകള്‍ തീര്‍ക്കുന്ന മഴപ്പെയ്ത്തിലും,
കലുഷിതമായ മനസ്സിലൂടെ,
ദുസ്സഹമായ യാത്ര
ദിക്കറിയാതെ നിന്നു പോകുന്നു..
No comments:
Post a Comment