Wednesday, 26 August 2015

കൂടിച്ചേരലുകള്‍..


എല്ലാ കൂടിച്ചേരലുകളും അസ്ഥിത്വത്തിന്റെ മൂന്ന്‍ തലങ്ങളെയും തൊടാറുണ്ട്‌ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.. ഓര്‍മ്മകളുടെ മധുരം കൂടി വരുന്ന വീഞ്ഞ് , പുതു അനുഭവത്തിന്‍റെ കുളിര്‍മഴ , വരാനിരിക്കുന്ന വേനലുകള്‍ക്കുള്ള പ്രചോദനം.. അത് കൊണ്ട് തന്നെ കൂടിച്ചേരലുകള്‍ക്കുള്ള അവസരങ്ങള്‍ പരമാവധി മുതലാക്കാറുണ്ട്.. പ്രത്യേകിച്ചും നിങ്ങളോടൊപ്പമുള്ള നിമിഷങ്ങള്‍.. ജഷ്നയുടെ കല്യാണവും കണ്ണൂരും തലശ്ശേരിയും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചെന്നു കരുതുന്നു... ഞാന്‍ കൂടുതല്‍ ആസ്വദിച്ചത് ശനിയാഴ്ച രാത്രിയിലെ ഒന്നിച്ചിരിക്കല്‍ ആയിരുന്നു..  തുറന്നു പറച്ചിലിന്റെ ഒരു വിശാലമായ ഒരിടം.. ചര്‍ച്ചയും മറു ചര്‍ച്ചയും സമയത്തെ തോല്‍പ്പിച്ചു മുന്നോട്ട് പോയി കൊണ്ടിരുന്നു... അനൂബ് പറഞ്ഞാണ് നിതിന്‍ മാത്യൂസിനെ അറിയാന്‍ തുടങ്ങിയത്.. അറിഞ്ഞറിഞ്ഞ് തുടങ്ങിയപ്പോഴാണ് ഒരേ വേവ് ലെങ്ങ്ത് ആണെന്ന് മനസിലായത്.. അന്ന് പ്രിയയുടെ കല്യാണത്തലെന്നു പോയപ്പോള്‍ ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടതും ഒന്ന് ശരിക്കും പരിചയപ്പെടാതെ പോയ നിതിനും, പ്രിയയും ഇന്ന് മനസ്സോടു കുറെ അടുത്തു..  "സോഷ്യല്‍ ഡെമോക്രാറ്റ് " എന്ന വിശേഷണം  ഇഷ്ടപ്പെടുന്ന  അല്ലെങ്കില്‍ അങ്ങനെത്തന്നെയുള്ള ഒരാളാണ് നിതിന്‍.. നിതിന്‍റെ നേതൃത്വത്തില്‍ തന്നെയാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോയതും..സ്വന്തം വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ടുള്ള പരസ്പരമുള്ള 0 സംസാരങ്ങള്‍.. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കഴിക്കാനിരിക്കുന്ന പെണ്ണിനു വേണ്ടിയും നിതിന്‍  കരുതി വെക്കുന്നു... അനൂബ്.. അനൂബ് എപ്പോഴും ജീവിതം ആസ്വദിച്ചു കൊണ്ടിരിക്കണം എന്ന മനോഭാവം ഉള്ള ആളാണ്‌.. മനസ്സില്‍ വലിപ്പ ചെറുപ്പം കൊണ്ട് നടക്കാറില്ല .. അത് കൊണ്ട് തന്നെയാണ് C.G.I യില്‍ വച്ച് നമ്മളെ പരിചയപ്പെടാനും ഗ്രൂപ്പില്‍ എല്ലാര്‍ക്കും കൂടുതല്‍ അറ്റാച്ച്മെന്‍റ് ഉള്ള ആളായി എന്നും നില നില്‍ക്കുന്നതും.. എപ്പോഴും ഒരു ടീം എന്ന ആശയം അല്ലെങ്കില്‍ അത് നടപ്പിലാക്കുന്ന നല്ല സംഘാടകനാണ്  എന്നും..ജീവിതത്തെ ഭയങ്കര Passionate ആയി കാണുന്നു അനൂബ്.. കല്യാണ ചരടിലൊന്നും തളച്ചിടാന്‍ പറ്റൂല്ല ഈ ഊര്‍ജ്വസ്വലത അല്ലെ അനൂബെ..ആന്റണി.. ആന്റണി നിഷ്കളങ്കനാണ്.. ഇടക്കിടക്ക് കുശുമ്പ് വരുമെങ്കിലും എന്നും ഒരു ടീമായി  മുന്നോട്ട് പോകാന്‍ അനിവാര്യമായ ഒരു സാന്നിധ്യമാണ് ആന്റണിയുടേത്.. ആന്റണി ഇല്ലാത്ത ഗ്രൂപ്പ് എപ്പോഴും അപൂര്‍ണ്ണമാണ്.. ഏതു സാഹചര്യത്തിലും പൊരുത്തപ്പെടുന്ന വ്യക്തിത്വം..അതാണ്‌ ആന്റണി.. പിന്നെ ലിബിന്‍ .. ലിബിനെ പറ്റി മനസ്സിലാക്കിയടുത്തോളം ആള് ഭയങ്കര സിമ്പിള്‍ ആണ്.. ആരെ പറ്റിയും അങ്ങനെ പരാതികളില്ലാത്ത ചെക്കന്‍...
                         കണ്ണൂര്‍ എന്ന് വച്ചാ എന്നും വെട്ടും ചോരയും എന്നല്ല പച്ചപ്പ്‌ നിറഞ്ഞു കവിഞ്ഞ സ്ഥലമാണെന്ന് ഇപ്പൊ എല്ലാര്‍ക്കും മനസിലായില്ലേ... എപ്പോഴാണ് ഇനി അടുത്ത ട്രിപ്പ്‌????

Sunday, 16 August 2015

പ്രതിഷേധക്കരച്ചില്‍

വഴി തെറ്റി വന്ന കാലം...
ബലിച്ചോറ് കൊത്താതെ കാക്ക ,
അടുത്ത മാങ്കോമ്പിലേക്ക് പറന്നു..
കാക്ക തിരിച്ചറിഞ്ഞ വിവേകം...
കമ്യൂണിസ്റ്റ് പച്ച ചിരിച്ചു...
അമ്പലങ്ങളില്‍ സപ്താഹത്തിന്‍റെ
തിരക്ക്..
ഹോമകുണ്ഡങ്ങളില്‍ ജ്വലിച്ചു നിന്നു
ജാതിയുടെ പൊള്ളല്‍ ...
തൊണ്ട പൊട്ടുമാറ്‌
കാക്ക കരഞ്ഞു...
പ്രതിഷേധക്കരച്ചില്‍...