Tuesday 14 February 2012

BANGALORE DAYS PART 3

ദിവസങ്ങള്‍ വളരെ പെട്ടെന്ന്‍ കടന്നു പോകുന്നതായി തോന്നുന്നു... കോളേജ് വിട്ടിറങ്ങിയിട്ട് ഒരു കൊല്ലമായെന്നു പോലും വിശ്വസിക്കാന്‍ പറ്റുന്നില്ല.. പറഞ്ഞു പറഞ്ഞു ജാവ കോഴ്സും തീരാറായി ...
ഇനി എല്ലാവരുടെയും കൂടെ കഴിയാന്‍  എത്ര നാള്‍ ഉണ്ടാകുമെന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം... .. പതിവു പോലെ തമാശകളും പരസ്പരം കളിയാക്കലും അടി കൂടലുമൊക്കെയായി നേരം പോകുന്നു.. "കയ്യില്‍ ഒരു റോസാപ്പൂവുമായി അവള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു " എന്ന് പറയുന്നത് പോലെ 'കയ്യില്‍ ഒരു കുപ്പി വോഡ്കയുമായി ശ്യാം റൂമിലേക്ക് കടന്നു വന്നു....അവന്‍ വന്നതും എല്ലാരുമായി കമ്പനി ആയതും ചുരുങ്ങിയ സമയം കൊണ്ടായിരുന്നു...ഇത്രയും Non-Stop ആയി സംസാരിക്കുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നെ...ശ്യാമിന്റെ സംസാരവും അപ്പച്ചിയുടെ മോന്റെ വിശേഷങ്ങളും കേട്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല...ഒരു മലയാളി Identifier ആയി ജയകൃഷ്ണന്‍ വളര്‍ന്നു വന്നതാണ് വേറെ വിശേഷം.. ആരെയെങ്കിലും  കണ്ടാല്‍ മലയാളി ആണോന്നു അറിയണമെങ്കില്‍ അവനോടു ചോദിച്ചാ മതി....പക്ഷെ അവന്റെ Over Confidence കൊണ്ട് ഇപ്പൊ ആ കഴിവും പോയി.. ഇനി നീ തരത്തില്‍ പോയി കളിച്ചാ മതി ട്ടോ...Lovene പറ്റി Jeffin പറഞ്ഞ View Pointsum Lovene ബിരിയാണി ആക്കി ഉപമിച്ച് ജയകൃഷ്ണന്‍ പറഞ്ഞതിനെയും അമ്മയുടെ സ്നേഹത്തോട് Compare  ചെയ്തു ദാസനും ഞാനും പ്രതിരോധിച്ചു..... തന്റെ സ്വത സിദ്ധമായ ആലോചനയോടെ Mr. ആലോച് കുമാറും(നെവില്‍) ,  നിരീക്ഷണത്തോടെ   നിരീഷ്‌ കുമാറും (ബിനു) വീണ്ടും തിളങ്ങി കൊണ്ടിരിക്കുന്നു....Friday,sunday,saturday  ബാന്ഗ്ലൂരും ബാക്കി ദിവസങ്ങളില്‍ നാട്ടിലുമായിരുന്ന ജെഫിന്‍ ഇപ്പൊ മാറി ചിന്തിച്ചു തുടങ്ങി...   റൂമില്‍ സ്ഥിരമായി മൂട്ടയെ പിടിച്ചു കൊണ്ടിരുന്ന അതുലിന് ഇപ്പൊ Officilum പറ്റിയ ജോലി തന്നെ കിട്ടി... 'Bug Fixing' അഥവാ മൂട്ടയെ പിടിക്കല്‍.......... ....../,, Wall Street കലാപത്തിന്റെ ചൂടു പിടിച്ചതു കൊണ്ടാണോ എന്നറിയില്ല  ദാസനും റൂമില്‍ 'വാള്‍ വച്ചുള്ള കലാപം ' നടത്തി... തനിക്ക് വന്നു വീണ പേരുകളില്‍ നേരത്തെ സെഞ്ചുറി അടിച്ച ബിനുവിനു പുതുതായി വന്ന ശ്യാമും പുതിയ പേരിട്ടു.."ടെന്റ് ബിനു..." വക്കീലിന്റെ ദുരൂഹതകള്‍ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന നമ്മള്‍ക്ക് ശ്യാമിന്റെ വരവോടെ  നേരിട്ടറിയാനും പരിജയപ്പെടാനും സാധിച്ചു...കുറച്ചു മാത്രമേ അടുതിടപഴകിയുള്ളൂ എങ്കിലും Ferhanumayi നല്ല സൌഹ്യദം ഉണ്ടാക്കാന്‍ പറ്റി..ജോലി തിരക്കായതു കൊണ്ട് രൂബനെ വല്ലപ്പോഴുമേ കാണാന്‍ പറ്റൂ എങ്കിലും Celebrationsilum സെലിബ്രിറ്റി ആയി അവനുണ്ടാകും... New Year ന്റെ തുടക്കത്തില്‍ അമല്‍ എടുത്ത പ്രതിഞ്ജ കുറച്ചു ദിവസം മാത്രമേ നടപ്പാക്കാന്‍ പറ്റിയുള്ളൂ എന്ന് തോനുന്നു.. മമ്മൂട്ടി സിനിമകള്‍ ഇറങ്ങാത്തത് കൊണ്ടാണോ എന്നറിയില്ല ഇടയ്ക്കൊക്കെ അവന്‍ നിരാശനായി കാണപ്പെട്ടു.." എത്തക്കയും കൊണ്ടെങ്ങോട്ടാ" എന്നാ ബിനുവിന്റെ പ്രയോഗം ഇപ്പോഴും ചിരിപ്പിക്കുന്നു....  കമ്മ്യൂണിസത്തെ എല്ലാവരും ചേര്‍ന്ന് കൂട്ടത്തോടെ എതിര്‍ത്തപ്പോള്‍ ഞാന്‍ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചതും ,മനുഷ്യന്‍ പുലര്‍ത്തേണ്ട സദാചാര മൂല്യങ്ങളെ പറ്റി ബിനുവും ജെഫിനും കൊമ്പ് കോര്‍ത്തതും ആശയ പോരാട്ടങ്ങളിലെത്തിച്ചു...Feb.2nu എല്ലാവരും കൂടി "പുലി ദിനം"  ആഘോഷിച്ചു...ഇനി എല്ലാ വര്‍ഷവും ഫെബ്രുവരി 2 നു ഈ ദിനം ഓര്‍മിക്കാനും തീരുമാനിച്ചു.. ഇടയ്ക്കിടെ തീരുമാനം മാറ്റി കൊണ്ടിരിക്കുന്ന മുക്കാടനു കഴിഞ്ഞ തവണ വന്നപ്പോ ' Ethical Hacking' നോടായിരുന്നു CRAZE എങ്കിലും ഇപ്പൊ വന്നപോ 'Android'നോടായി ഇഷ്ടം... Interview നായി ബംഗ്ലൂരില്‍ വന്ന അതുല്‍ ജയനെയും കുറെ കാലത്തിനു ശേഷം കണ്ടുമുട്ടി... Gate Exam എഴുതാനായി വീണ്ടും  നാട്ടിലും എത്തി..ആ ചടങ്ങും ഭംഗിയായി പൂര്‍ത്തിയാക്കി വീണ്ടും  തിരിച്ചു പോകുന്നു ....

അനുഭവങ്ങള്‍ എന്നും  നല്ല ഓര്‍മ്മകള്‍ തരുന്നു...
ഓര്‍മകളെ എന്നും ജീവിപ്പിക്കുന്നു...