അങ്ങനെ ബംഗളുരുവില്‍ ഒരു മാസം കൂടി കഴിഞ്ഞു... ആദ്യമായിട്ടാണ് ഇത്രയും ദിവസം വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് .. Fortune soft നല്‍കിയ Fortunil അതുലും Appzlabsil രൂബനും ജോലിക്ക് കേറി.... ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്ന വിശ്വാസം തെറ്റാണെന്ന് തെളിയിച്ചു ബിനുവും നാട്ടില്‍ നിന്ന് തിരിച്ചെത്തി.. ബൈക്കും കാറും പൊളിച്ചടക്കിയ പോലെ പൊളിക്കാന്‍ പറ്റിയില്ലെങ്കിലും തന്നാലാവുന്നത് പോലെ ചെയ്തു അവന്‍ ബസ്സില്‍ നിന്നിറങ്ങി... പക്ഷെ ഇത്തവണ വണ്ടി ഓടിച്ചത് അവനല്ല എന്ന് മാത്രം... പെട്ടെന്ന്‍ തീരുമാനിച്ചതായിരുന്നു ഹൈദരാബാദ് യാത്ര.. കാണണം എന്നു കരുതിയവരെയൊക്കെ കാണാന്‍ പറ്റി... അലെക്സിന്റെം അഖിലേഷിന്റെം കൂടെ പഴയ ഓര്‍മ്മകള്‍ പങ്കു വെച്ച് ഒരു രാത്രി, കൂടെ ബിജേഷും.... ചാര്‍മിനാറും, സാലാര്‍ജങ്ങ് മ്യൂസിയവും ഒക്കെ കണ്ടു അടുത്ത ദിവസം തിരിച്ചു വരുമ്പോള്‍ എന്തോ ഒരു നഷ്ട ബോധം.... കസിന്റെ അടുത്തു നിന്നു തിരിച്ചു വരുമ്പോള്‍ അതുല്‍ എന്തൊക്കെയോ കൊണ്ടു വരുമെന്ന് കരുതി... പക്ഷെ അവന്‍ പറ്റിച്ചു.താന്‍ ഭയങ്കര ഉപദേശിയാ സാത്വികനാ എന്നു പറഞ്ഞ് റൂമിലെത്തിയ രൂബനെ നമ്മളെല്ലാരും കൂടി മനസ്സ് മാറ്റിയതും ജെഫിന്റെ പെട്ടെന്നുള്ള ഫോണ്‍കോളും രൂബനെ പഴയ ഓര്‍മകളിലേക്ക് കൊണ്ടു പോയി... രാവിലെ ചായ, ഉച്ചക്കും രാത്രിയിലും പഴവും ജ്യൂസും വൈകുന്നേരം പഴം പൊരിയും മാത്രം കഴിച്ചിരുന്ന നെവിലിനു അവസാനം കിട്ടേണ്ടത് കിട്ടിയപ്പോ മതിയായി... ഇപ്പൊ എല്ലാം ശരിയായില്ലെടാ?? ദാസന്‍ അവന്റെ പുതിയ ഉപദേശിയായ കെവിന്‍ സാറിന്റെ വാക്ക് കേട്ടിട്ടാണോ എന്നറിയില്ല ഇടയ്ക്ക് വലിയ വലിയ കാര്യങ്ങള്‍ പറയുന്നു.... അവന്റെ ഇപ്പോഴത്തെ കൂടോത്രം എനിക്കും ജെഫിനും എതിരെയാ..ശ്രീരാമന്‍ കാട്ടിലേക്ക് വനവാസത്തിനു പോയ പോലെയാ ജയകൃഷ്ണന്റെ അവസ്ഥ.. ഇവിടെ വന്നിട്ട് മൂന്നു മാസമായിട്ടും വീടിനെ പറ്റി ഒരു ചിന്തയില്ല..ഈ XMAS നു അവനെ നിര്‍ബന്ധിച്ചു വീട്ടിലേക്കു വിടാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പൊ നമ്മള്‍ ... ഞാനും നെവിലും തമ്മിലുള്ള SUPER SELECTOR മത്സരം ഇപ്പൊ ടെസ്റ്റ് ക്രിക്കറ്റിനെ പോലും നല്ല ആവേശത്തിലെത്തിക്കുന്നു... SCORE UPDATES കാണാന്‍ ഫോണ്‍ ചോദിക്കുമ്പോ ബിനുന്റെ മുഖത്തെ ദേഷ്യം കാണാന്‍ പ്രത്യേക രസമാണ്.. മറ്റുള്ളവരെ പറ്റിക്കാന്‍ വിരുത് കാണിക്കുന്ന അതുല്‍ ജയനെ നമ്മളെല്ലാരും കൂടി ഇന്റര്‍വ്യൂ ആണെന്ന് പറഞ്ഞു ഫോണ്‍ ചെയ്തു പറ്റിച്ചത് വേറിട്ട ഒരനുഭവമായി...Tell about ur friend Jayakrishnan എന്നു പറഞ്ഞപ്പോ 'Jayakrishnan is my Friend, he lives in kannur' എന്നു പറഞ്ഞത് അടിപൊളിയായിരുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരു ദിവസം സമ്മാനിച്ചതിനു നന്ദി... ജെഫിന്റെ Telefonic Interviews ഒക്കെ ചിരിക്കാന്‍ വക തരുന്നതായിരുന്നു... ദുരൂഹതയുടെ മറ നീക്കി പുറത്തു വന്ന വക്കീല്‍ നമ്മളെ ഇപ്പൊ കൂടുതല്‍ ദുരൂഹതയിലാഴ്ത്തി... എല്ലാരും കൂടി ഏറ്റെടുത്ത ഒരു കാര്യത്തില്‍ അവസാനം ഞാന്‍ ഒറ്റപ്പെട്ടു എന്നു തോന്നി വിഷമിച്ചപ്പോള്‍ Friends എന്റെ കൂട്ടിനു വന്നത് എന്നെ ഇപ്പോഴും സന്തോഷിപ്പിക്കുന്നു...നിഷ്കളങ്കമായ ഒരു സൗഹൃദം.... Nick names-ല്‍ എല്ലാരേം കടത്തി ബിനു Century-ലേക്ക് കടന്നു കൊണ്ടിരിക്കുന്നു.. പഴയ റൂമിലെ മൂട്ടകളുടെ പ്രേതങ്ങള്‍ ഇപ്പൊ പുതിയ റൂമിലും എത്തി എന്ന് പറഞ്ഞു അതുല്‍ പേടിക്കാന്‍ തുടങ്ങിയിരിക്കുന്നു... G3 ബസ്സിലെ പൈസ കൊടുക്കാത്ത യാത്രകളും,ഒരു ഇന്റര്‍വ്യൂ കിട്ടിയിട്ട് താടി വടിക്കാനായി കാത്തിരിക്കുന്ന അമലും ഒരു സ്ഥിരം കാഴ്ചയായി.... നാട്ടിലേക്ക് വരുന്ന അവസാന ദിവസം പോയത് Lalbagil ആയിരുന്നു,നവാസിനേംഅവന്റെ തല തെറിച്ച പിള്ളേരെയും കാണാന്‍...കുറെ കാലത്തിനു ശേഷം അവനെ കണ്ടു, സംസാരിച്ചു.. തിരിച്ച് ബസ് കേറി.. ഓര്‍ക്കാനും ഓര്‍മപ്പെടുത്താനുമായി ഇനിയും കുറെ ദിനങ്ങള്‍ ... കാത്തിരിക്കാം....